ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​നം ത​ട​ഞ്ഞ് സ്വ​കാ​ര്യ​വാ​ഹ​നം
Thursday, March 21, 2019 10:25 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തു​രു​ന്പെ​ടു​ത്ത വാ​ഹ​നം. വ​ണ്ടി​പ്പെ​രി​യാ​ർ നെ​ല്ലി​മ​ല ക​വ​ല​യി​ലാ​ണ് പ​ഴ​കി​യ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​നം വി​ക​സ​ന​ത്തി​നു ത​ട​സ​മാ​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു​മാ​സ​ത്തോ​ള​മാ​യി ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​കി​ട​ക്കു​ന്ന പാ​ഴ് വ​സ്തു​ക്ക​ൾ നീ​ക്കം​ചെ​യ്യു​ക​യും മ​റ്റു ത​ട​സ​ങ്ങ​ൾ മാ​റ്റി​ക്കൊ​ടു​ക്കേ​ണ്ട​തും. എ​ന്നാ​ൽ അ​ധി​കൃ​ത​ർ ഇ​തു ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നു പ​റ​യു​ന്നു.
രാ​ത്രി​യി​ൽ മൂ​ന്നോ​ളം​ത​വ​ണ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഈ ​വാ​ഹ​ന​ത്തി​ൽ​ത​ട്ടി അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്.