ട്രാ​ഫി​ക് മെ​ഗാ അ​ദാ​ല​ത്ത് ഏ​പ്രി​ൽ 21ന് : ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ത്തി
Thursday, March 21, 2019 10:24 PM IST
തൊ​ടു​പു​ഴ: അ​പ​ക​ട​ര​ഹി​ത തൊ​ടു​പു​ഴ ല​ക്ഷ്യ​മി​ട്ട് ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വ​ഴി​ക്ക​ണ്ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ട്രാ​ഫി​ക് മെ​ഗാ അ​ദാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. തൊ​ടു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ ദി​നേ​ശ് എം ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വ​ഴി​ക്ക​ണ്ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നും ട്രാ​ഫി​ക് പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ന​ല്കു​ന്ന​തി​നു​മാ​ണ് എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള ജ​ന​ങ്ങ​ളെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി മെ​ഗാ അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. ട്രാ​ഫി​ക് പ്ര​ശ്ന​ങ്ങ​ൾ​ക്കു പു​റ​മെ അ​ന​ധി​കൃ​ത റോ​ഡ് കൈ​യേ​റ്റം, വ​ഴി​യോ​ര ക​ച്ച​വ​ടം, അ​ശാ​സ്ത്രീ​യ​മാ​യ ഡി​വൈ​ഡ​റു​ക​ൾ, വ​ഴി​യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ, ഫു​ട്പാ​ത്ത് കൈ​യേ​റ​ൽ തു​ട​ങ്ങി പൊ​തു​നി​ര​ത്തു​ക​ളി​ലെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​ണ് ല​ക്ഷ്യം.

യോ​ഗ​ത്തി​ൽ ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് ജയിം​സ് ടി.​ മാ​ളി​യേ​ക്ക​ൽ, ഐ​എം​എ പ്ര​തി​നി​ധി ഡോ ​കെ.​സു​ദ​ർ​ശ​ൻ, ജോ​യി​ന്‍റ് ആ​ർ​ടി​ഒ ശ​ങ്ക​ര​ൻ പോ​റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ, കെഎ​സ്ആ​ർ​ടി​സി, പി​ഡ​ബ്ല്യു​ഡി, പോ​ലീ​സ്, എ​ക്സൈ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, കെഎസ്ഇ​ബി, ബി​എ​സ്എ​ൻ​എ​ൽ, വാ​ട്ട​ർ അ​ഥോ​റി​റ്റി പ്ര​തി​നി​ധി​ക​ൾ, ട്രാ​ക്ക് ,ഐ​എം​എ ,ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന, ഡ്രൈ​വിം​ഗ് സ്കൂ​ൾ, വ​ർ​ക്ക്ഷോ​പ്പ് അ​സോ​സി​യേ​ഷ​നു​ക​ൾ ല​യ​ണ്‍​സ് ക്ല​ബ് ,ജെ​സി​ഐ ,റോ​ട്ട​റി വൈ​എം​സി​എ , വൈ ​ഡ​ബ്ല്യൂ സി ​എ ,വൈ​സ് മെ​ൻ​സ്, ഫാ​ർ​മേ​ഴ്സ് ക്ല​ബ്, ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.