പെ​ണ്‍​ക​രു​ത്തും ജ​ല​സം​ര​ക്ഷ​ണ​വും സ​മ​ന്വ​യി​ച്ചു: വെ​ള്ളി​യാ​മ​റ്റ​ത്തി​ന് ല​ഭി​ച്ച​ത് ജ​ല​സ​മൃ​ദ്ധി
Thursday, March 21, 2019 10:24 PM IST
തൊ​ടു​പു​ഴ : ജ​ല സം​ര​ക്ഷ​ണ​ത്തി​നാ​യി തൊ​ഴി​ലു​റ​പ്പി​ലെ പെ​ണ്‍​ക​രു​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​പ്പോ​ൾ വെ​ള്ളി​യാ​മ​റ്റം ഗ്രാ​മ​ത്തി​ന് ല​ഭി​ച്ച​ത് അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ല​സ​മൃ​ദ്ധി.

ജി​ല്ല​യി​ൽ മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​നും അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത നേ​ട്ട​മാ​ണ് വ​ള​യി​ട്ട കൈ​ക​ളു​ടെ ക​രു​ത്തി​ലൂ​ടെ ജ​ല​സം​ര​ക്ഷ​ണ​ത്തി​ൽ വെ​ള്ളി​യാ​മ​റ്റം നേ​ടി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ജ​ല​ക്ഷാ​മ​ത്താ​ൽ വ​ല​യു​ന്ന മേ​ഖ​ല​ക​ളി​ലാ​യി 52 കി​ണ​റു​ക​ളും എ​ട്ട് ത​ട​യ​ണ​ക​ളു​മാ​ണ് തൊ​ഴി​ലു​റ​പ്പി​ലൂ​ടെ വ​നി​ത​ക​ൾ നാ​ടി​ന് ന​ൽ​കി​യ​ത്. ഈ ​വ​ർ​ഷ​മാ​ക​ട്ടെ ഇ​തി​നോ​ട​കം 29 കി​ണ​റു​ക​ളു​ടെ​യും 22 കു​ള​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ഉ​റ​വ​ക്കു​ഴി​ക​ളി​ൽ നി​ന്നും സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്ന വെ​ള്ളം ആ​വ​ശ്യ​ത്തി​ന് കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​വു​മാ​യി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ച​ത്. ഭൂ​രി​പ​ക്ഷ​വും സാ​ധാ​ര​ണ​ക്കാ​രാ​യ​തി​നാ​ൽ സ്വ​ന്തം നി​ല​യി​ൽ കി​ണ​ർ​കു​ഴി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി​യും കൂ​ടു​ത​ൽ പേ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ നി​ർ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

എ​ന്നാ​ൽ കി​ണ​ർ നി​ർ​മാ​ണ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രു​ടെ അ​ഭാ​വം പ്ര​ശ്ന​മാ​യി. ഇ​തോ​ടെ പ​രി​ശീ​ല​നം ന​ൽ​കി തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളാ​യ വ​നി​ത​ക​ളെ രം​ഗ​ത്തി​റ​ക്കി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കി​ണ​റു​ക​ൾ​ക്ക് ക​ല്ലു​കെ​ട്ടു​ന്ന​തി​നു മാ​ത്ര​മേ പു​രു​ഷന്മാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്നു​ള്ളു.

ഇ​വ​ർ കു​ഴി​ച്ച കി​ണ​റു​ക​ളി​ലെ​ല്ലാം സ​മൃ​ദ്ധ​മാ​യി വെ​ള്ള​മു​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു നേ​ട്ടം. 3380 തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​ണ് 52 കി​ണ​റു​ക​ൾ​ക്കാ​യി ക​ഴി​ഞ്ഞ വ​ർ​ഷം വി​നി​യോ​ഗി​ച്ച​ത്.

ആ​കെ ചെ​ല​വി​ട്ട​ത് 19,76000രൂ​പ. 220 വ​നി​ത​ക​ൾ കി​ണ​ർ നി​ർ​മാ​ണ​രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ 21 പു​രു​ഷന്മാ​രു​ടെ സേ​വ​നം അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

ഇ​തി​നു പു​റ​മെ വ​ട​ക്ക​നാ​റി​ന് കു​റു​കെ എ​ട്ട് ത​ട​ണ​ക​ളു​മു​ണ്ടാ​ക്കി. ഇ​വ​യി​ൽ നാ​ലെ​ണ്ണ​ത്തി​ന് ക​യ​ർ​ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് ഭി​ത്തി നി​ർ​മി​ക്കു​ക​യും ചെ​യ്തു. കൃ​ഷി​ക്ക​നു​യോ​ജ്യ​മാ​യ നാ​ല് കു​ള​ങ്ങ​ളും ഇ​വ​യി​ലു​ൾ​പ്പെ​ടു​ന്നു.

64തൊ​ഴി​ലാ​ളി​ക​ൾ 61 ദി​വ​സം​കൊ​ണ്ടാ​ണ് ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച​ത്. ഇ​തു കൂ​ടാ​തെ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2250മീ​റ്റ​ർ ക​യ്യാ​ല​ക​ളും വെ​ള്ളി​യാ​മ​റ്റ​ത്തി​ന് നി​ർ​മി​ച്ചു​ന​ൽ​കി ഈ ​തൊ​ഴി​ലു​റ​പ്പ് കൂ​ട്ടാ​യ്മ. എ​ല്ലാ വ​ർ​ഷ​വും കു​ടി​വെ​ള്ള​ത്തി​ന് നെ​ട്ടോ​ട്ട​മോ​ടി​യി​രു​ന്ന ഈ ​പ്ര​ദേ​ശം ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ കു​ടി​വെ​ള്ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടി​യി​രി​ക്കു​ക​യാ​ണ്. ഹ​രി​ത​കേ​ര​ള​ത്തി​ന്‍റെ ജ​ല​മാ​ണ് ജീ​വ​ൻ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യ ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഡോ​ക്യു​മെ​ന്‍റേഷ​നി​ലേ​ക്ക് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്.​ മ​ധു പ​റ​ഞ്ഞു.