ആ​വ​ശ്യ​മി​ല്ലാ​ത്ത ഹൈമാ​സ്റ്റു​ക​ൾ ധ​ന​ന​ഷ്ടം വ​രു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം
Wednesday, March 20, 2019 10:12 PM IST
തൊ​ടു​പു​ഴ: പ്ര​യോ​ജ​ന​ക​ര​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് മൂ​ലം ന​ഗ​ര​സ​ഭ​യ​ക്ക് വ​ൻ​ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​താ​യി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആ​ക്ഷേ​പം. ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് പൊ​തു​മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ക​ണ​മെ​ന്ന് കൗ​ണ്‍​സി​ലി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. എം​എ​ൽ​എ, എം​പി ഫ​ണ്ടു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന തു​ക​യി​ൽ നി​ന്നാ​ണ് സാ​ധാ​ര​ണ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​യ്ക്കാ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തിന്‍റേയും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടേ​യും ചെ​ല​വ് വ​ഹി​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭ​യാ​ണ്. ഒ​രു എ​ൽ​ഇ​ഡി ലൈ​റ്റ് മാ​ത്രം സ്ഥാ​പി​ക്കേ​ണ്ട ആ​വ​ശ്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ ഹൈ​മാ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ന​ഗ​ര​സ​ഭ​യ്ക്ക് വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് യു​ഡി​എ​ഫി​ന്‍റേ​യും എ​ൽ​ഡി​എ​ഫി​ന്േ‍​റ​യും ബി​ജെ​പി​യു​ടേ​യും ചി​ല അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റൊ​രു ദി​വ​സം പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ ചേ​ർ​ന്ന് വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​സാ​ന ഗ​ഡു ന​ൽ​കു​ന്ന​തി​നേ​ക്കു​റി​ച്ചും കൗ​ണ്‍​സി​ലി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്നു. ച​ട്ട​പ്ര​കാ​രം പ​ണി​പൂ​ർ​ത്തി​യാ​ക്കി​യ എ​സ‌്സി, എ​സ്ടി, ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള തു​ക ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്കു​കൂ​ടി തു​ക ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ ത​ൽ​ക്കാ​ല​ത്തേ​ക്ക് ന​ഗ​ര​സ​ഭ​യെ ഇ​വ​ർ​ക്കു കൂ​ടി പ​ണം ന​ൽ​കാ​ൻ അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മൂ​ന്ന് റോ​ഡു​ക​ളു​ടെ പേ​രു​ക​ൾ മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ഷ​യ​വും അ​ജ​ണ്ട​യാ​യി ച​ർ​ച്ച​യ്ക്ക് വ​ന്നി​രു​ന്നു. എ​ന്നാ​ൽ വി​ഷ​യം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ജ​ണ്ട മാ​റ്റി​വ​ച്ചു.