മ​ല​പ്പു​റം ച​ന്ദ​ന ഗോ​ഡൗ​ണ്‍ ക​ണ്ടെ​ത്തി
Wednesday, March 20, 2019 10:10 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ അ​ന്പ​ല​പ്പാ​റ ച​ന്ദ​ന​കേ​സി​ലെ പ്ര​ധാ​ന പ്ര​തി ബോ​സ് എ​ന്നു​വി​ളി​ക്കു​ന്ന കു​ഞ്ഞാ​പ്പ ബോം​ബെ​യി​ലേ​ക്ക് ക​ട​ന്ന​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം​ല​ഭി​ച്ചു. അ​ടി​മാ​ലി​ക്കു സ​മീ​പം വാ​ള​റ​യി​ൽ 60 കി​ലോ​ഗ്രാം ച​ന്ദ​ന​വു​മാ​യി പി​ടി​യി​ലാ​യ ര​ണ്ടു പ്ര​തി​ക​ളു​മാ​യി മ​ല​പ്പു​റം മോ​ങ്ങ​ത്ത് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചു.
ച​ന്ദ​നം ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ഗോ​ഡൗ​ണ്‍ ഇ​വി​ടെ ക​ണ്ടെ​ത്തി. മോ​ങ്ങ​ത്ത് ടൗ​ണി​ൽ ബോ​സി​ന്‍റെ തു​ണി​ക്ക​ട​യു​ടെ പി​ന്നി​ലാ​യി നാ​ലു ഷ​ട്ട​റു​ക​ളു​ള്ള ഗോ​ഡൗ​ണാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​റ​യൂ​രി​ൽ​നി​ന്നും മ​റ്റു മേ​ഖ​ല​ക​ളി​ൽ​നി​ന്നും ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന ച​ന്ദ​നം ഇ​വി​ടെ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ച് ത​രം​തി​രി​ച്ചാ​ണ് മ​റ്റു മേ​ഖ​ല​യി​ലേ​ക്ക് ക​ട​ത്തു​ന്ന​ത്. ത​രം​തി​രി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ​നാ​യ ഒ​രാ​ളു​ടെ പ​ങ്കും തെ​ളി​വെ​ടു​പ്പി​ൽ വ്യ​ക്ത​മാ​യി. ഗോ​ഡൗ​ണ്‍ പ​രി​ശോ​ധ​ന​യി​ൽ ച​ന്ദ​നം ക​ണ്ടെ​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ല.
ച​ന്ദ​നം ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​ത​വ​ണ പി​ടി​യി​ലാ​യി​ട്ടു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി സെ​യ്ഫു​ദീ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്ക് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ച​ന്ദ​ന​ക്കേ​സി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മ​റ​യൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ ജോ​ബ് ജെ. ​ന​ര്യാം​പ​റ​ന്പി​ൽ, ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ. ​നി​സാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.