പ​രു​ന്തും​പാ​റ​യി​ൽ കാ​ട്ടു​തീ; മൊ​ട്ട​ക്കു​ന്നു​ക​ൾ ക​ത്തി​ന​ശി​ച്ചു
Wednesday, March 20, 2019 10:10 PM IST
പീ​രു​മേ​ട്: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പ​രു​ന്തും​പാ​റ​യി​ലെ മൊ​ട്ട​ക്കു​ന്നി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു. ഏ​ക്ക​റു​ക​ണ​ക്കി​ന് വ​ന​വും മൊ​ട്ട​ക്കു​ന്നു​ക​ളും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് പ​രു​ന്തും​പാ​റ​യ​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന​ത്. 100 ഏ​ക്ക​ർ കാ​ട് ക​ത്തി​ന​ശി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പ്.
പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പീ​രു​മേ​ട്ടി​ൽ​നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ യൂ​ണി​റ്റ് എ​ത്തി​യെ​ങ്കി​ലും ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.
ക​ന​ത്ത കാ​റ്റു വീ​ശു​ന്ന​തി​നാ​ൽ മൊ​ട്ട​ക്കു​ന്നി​ൽ തീ ​അ​തി​വേ​ഗം വ്യാ​പി​ച്ചു.