തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ര​വ​ങ്ങ​ൾ ഇ​ല്ലാ​തെ തോ​ട്ടം മേ​ഖ​ല
Wednesday, March 20, 2019 10:08 PM IST
ഉ​പ്പു​ത​റ: നാ​ടൊ​ങ്ങും തെ​ര​ഞ്ഞെ​ടു​പ്പു​ചൂ​ട് വ്യാ​പി​ക്കു​ന്പോ​ഴും പീ​രു​മേ​ട്ടി​ലെ തോ​ട്ടം മേ​ഖ​ല​യി​ൽ നി​സം​ഗ​ത.
പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ര​വ​ങ്ങ​ൾ എ​ത്തി​യി​ട്ടി​ല്ല.
പീ​രു​മേ​ട് ടീ​ക​ന്പി​നി​യി​ലെ​യും എം​എം​ജെ കോ​ട്ട​മ​ല -ബോ​ണാ​മി തോ​ട്ട​ങ്ങ​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​ജീ​വ​നം​ത​ന്നെ​യാ​ണ് പ്ര​ധാ​ന വി​ഷ​യം. 20 വ​ർ​ഷ​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ അ​ഞ്ചാ​മ​ത്തെ തെ​ര​ഞ്ഞെ​ടി​പ്പി​നെ​യാ​ണ് കാ​ണാ​ൻ പോ​കു​ന്ന​ത്.
നി​ത്യ​വൃ​ത്തി​ക്ക് വ​ക​യും അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടു​മി​ല്ലാ​ത്ത ഇ​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​ഹാ​ത്മ്യം ഒ​ട്ടും രു​ചി​ക്കു​ന്നി​ല്ല. ഏ​തു​സ​മ​യ​വും ത​ക​ർ​ന്നു​വീ​ഴാ​റാ​യ ല​യ​ത്തി​ലാ​ണ് പ​ട്ടി​ണി​യും പ​രി​വ​ട്ട​വു​മാ​യി ഇ​വ​ർ ക​ഴി​യു​ന്ന​ത്.
യൂ​ണി​യ​ൻ നേ​താ​ക്ക​ൾ വീ​തി​ച്ചു​ന​ൽ​കി​യ തേ​യി​ല​തോ​ട്ട​ത്തി​ൽ​നി​ന്നും കൊ​ളു​ന്ത് നു​ള്ളി​യാ​യി​രു​ന്നു ഒ​രു​നേ​ര​മെ​ങ്കി​ലും ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ ഇ​തും അ​വ​സാ​നി​ച്ചു.
തോ​ട്ടം ഉ​ട​മ ഉ​പേ​ക്ഷി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി 10 വ​ർ​ഷം യു​ഡി​എ​ഫും 10 വ​ർ​ഷം എ​ൽ​ഡി​എ​ഫും കേ​ര​ളം ഭ​രി​ച്ചു. എ​ന്നാ​ൽ തോ​ട്ടം തു​റ​ക്കാ​നോ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നോ ഇ​രു​കൂ​ട്ട​ർ​ക്കും സാ​ധി​ച്ചി​ല്ല.
തൊ​ഴി​ൽ​മ​ന്ത്രി തോ​ട്ടം സ​ന്ദ​ർ​ശി​ച്ച് ഉ​ട​ൻ തോ​ട്ടം തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ വ​ർ​ഷം ര​ണ്ടു​ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​ക്കാ​നാ​യി​ല്ല.
തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി​ക്കാ​യി അ​പേ​ക്ഷ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​കൊ​ണ്ട് വാ​ങ്ങി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ്ണി​ൽ സ​ർ​ക്കാ​ർ പൊ​ടി​യി​ട്ടു. ഇ​തൊ​ക്കെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​റ​യാ​നു​ള്ള​ത്.
കു​ടി​വെ​ള്ളം, യാ​ത്രാ​സൗ​ക​ര്യം, വി​ദ്യാ​ഭ്യാ​സ​സൗ​ക​ര്യം, ചി​കി​ത്സാ​സൗ​ക​ര്യം ഒ​ന്നു​മി​ല്ലാ​ത്ത ഇ​വ​ർ​ക്ക് താ​ങ്ങാ​യി ഒ​രു പ​ദ്ധ​തി​പോ​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടി​ല്ല.