അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളെ ശാ​ക്തീ​ക​രി​ക്ക​ണം: മാ​ർ താ​ഴ​ത്ത്
Thursday, February 21, 2019 1:16 AM IST
തൃ​ശൂ​ർ: ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ ശാ​ക്തീ​ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്.
പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​ബി​സി​ഐ ലേ​ബ​ർ ക​മ്മീ​ഷ​നും വ​ർ​ക്കേ​ഴ്സ് ഇ​ന്ത്യ ഫെ​ഡ​റേ​ഷ​നും കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന സ​മാ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​തല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ​യും സാ​ന്പ​ത്തി​ക രം​ഗ​ത്തെ പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ​യും പ്ര​ത്യാ​ഘാ​തം ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​ത് അ​സം​ഘ​ടി​ത മേ​ഖ​ല​യെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെഎ​ൽ​എം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ടാ​നി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് തോ​മ​സ് നി​ര​പ്പു​കാ​ലാ​യി​ൽ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജു ആ​ന്‍റ​ണി, വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ളി ജോ​ബി, ആ​ന്‍റോ പോ​ൾ, ജ​റാ​ർ​ദ് പോ​ൾ, ലി​സി ബാ​ബു, ജോ​യ് പോ​ൾ, ബി​ജു ചി​റ​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.