പ​റ​വ​ട്ടാ​നി വി​മ​ല​നാ​ഥ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇന്നുമുതൽ
Saturday, January 12, 2019 1:14 AM IST
പ​റ​വ​ട്ടാ​നി: വി​മ​ല​നാ​ഥാ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ആഘോഷി ക്കും. രാ​വി​ലെ 5.40 ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, 6.15 നുള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് വി​കാ​രി ഫാ. ​ഡേ​വി​സ് ചി​റ​യ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
7.15നു ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, യൂ​ണി​റ്റു​ക​ളി​ലേ​ക്കു​ള്ള അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി 10.30നു ​അ​ന്പു​പ്ര​ദ​ക്ഷി​ണം സ​മാ​പ​നം.

തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.40ന് ​ആ​രാ​ധ​ന, ജ​പ​മാ​ല. 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഫ്രാ​ൻ​സി​സ് മ​ഞ്ഞ​ളി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 10നു ​പ്ര​സു​ദേ​ന്തി വാ​ഴ്ച, 10.30നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ് ക്ക് ഫാ. ​റോ​യ് കോ​ട്ട​യ്ക്ക​പ്പു​റം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ടോ​ണി തെ​ക്കും​പു​റം സ​ന്ദേ​ശം ന​ൽ​കും. ഫാ. ​മൈ​ക്കി​ൾ ന​ട​യ്ക്ക​ലാ​ൻ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​നു പ്ര​ദ​ക്ഷി​ണം സ​മാ​പ​നം, ഫാ​ൻ​സി വെ​ടി​ക്കെ​ട്ട്, രാ​ത്രി 10നു ​അ​ന്പു​പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. 14നു ​രാ​വി​ലെ 5.40നു ​ആ​രാ​ധ​ന, ജ​പ​മാ​ല, 6.15 നു ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, ഒ​പ്പീ​സ്, രാ​ത്രി 7.30നു ​വേ​ലൂ​ർ അ​ർ​ണോ​സ് ക​ലാ​കേ​ന്ദ്രം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം - "പാ​ന'.