ഷിർദിസായി മന്ദിരത്തിനു ശിലയിട്ടു
Friday, October 7, 2016 1:59 PM IST
കാഞ്ഞിരടുക്കം: സത്യസായിഗ്രാമം സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ സൈറ്റിൽ നിർമിക്കുന്ന ഷിർദിസായി മന്ദിരത്തിന്റെ ശിലാസ്‌ഥാപന കർമം ഭക്‌തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ഷിർദ്ദിയിലെ പുരോഹിതർ ഷിർദ്ദിയിൽ നിന്നും പ്രത്യേകം പൂജ ചെയ്ത് കൊണ്ട് വന്ന ശില ഇരിയ പൂണൂർ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായാണ് കാഞ്ഞിരടുക്കത്ത് എത്തിച്ചത്.

ദിവാകര ഷെട്ടി ഉഡുപ്പി ശിലാസ്‌ഥാപനം നടത്തി. ശശിധരഷെട്ടി, ഹരീന്ദ്രനാഥ് ഈശ്വർ, തനൂല, തക്ഷിക.വിശ്വനാഥ്, മഹേഷ്, സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്റ്റേറ്റ് കോ–ഓഡിനേറ്റർ കെ.മധുസൂദനൻ, ബാലഗോപാലൻ വെള്ളിക്കോത്ത്, ദാമോദരൻ ആർക്കിടെക്റ്റ്, കെ.എൻ.കെ നായർ, പ്രജിത്ത് കണ്ണൂർ എന്നിവർ പങ്കെടുത്തു.