പാ​ല​ന​യി​ൽ അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി​ക്കു തു​ട​ക്കം
Wednesday, December 2, 2020 12:32 AM IST
പാ​ല​ക്കാ​ട്: സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് ഗ​ർ​ഭ​കാ​ലം മു​ത​ൽ പ്ര​സ​വം വ​രെ​യു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷ സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി​യ്ക്കു പാ​ല​ന ആ​ശു​പ​ത്രി​യി​ൽ തു​ട​ക്ക​മാ​യി.
പാ​ല​ക്കാ​ട് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ക​ച്ച ഗ​ർ​ഭ​കാ​ല സം​ര​ക്ഷ​ണം പാ​വ​പ്പെ​ട്ട​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ഉ​റ​പ്പാ​ക്കി ശു​ശു-​മാ​തൃ മ​ര​ണ​നി​ര​ക്കു കു​റ​യ്ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നു ഡ​യ​റ​ക്ട​ർ ഫാ. ​വാ​ർ​ട്ട​ർ തേ​ല​പ്പി​ള്ളി സി​എം​ഐ പ​റ​ഞ്ഞു.
പാ​ല​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബ് ഏ​ർ​പ്പെ​ടു​ത്തു​ന്ന സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും വൃ​ക്ക രോ​ഗി​യാ​യ പ്ര​കാ​ശ​ന്‍റെ ചി​കി​ത്സ ചി​ല​വു​ക​ൾ പാ​ല​ന ആ​ശു​പ​ത്രി ഏ​റ്റെ​ടു​ത്തു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. കോ​യ​ന്പ​ത്തൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ജു ചി​രി​യ​ങ്ക​ണ്ട​ത്ത് സി​എം​ഐ​യും പാ​ല​ക്കാ​ട് ജെ​യ്ക്രി​സ്റ്റോ പ്രൊ​വി​ൻ​ഷ്യ​ൽ സി.​ലി​യോ​ണി സി​എം​സി​യും ര​ണ്ട് പു​തി​യ ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ച​ട​ങ്ങി​ൽ പാ​ല​ന​യ്ക്കു കൈ​മാ​റി.
ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​ക്കി​റ്റ് വി​ത​ര​ണം ജോ​ണ്‍​സ​ണ്‍ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. പാ​ല​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ടി. ജോ​സ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ പാ​ല​ന മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ജോ​ബി പോ​ൾ, സീ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ല​ക്ഷ്മി​ക്കു​ട്ടി, വൃ​ക്ക​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​രാ​ജേ​ഷ് നാ​യ​ർ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു പൊ​ൻ​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.