ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി സമരം ഇന്ന്
Wednesday, December 2, 2020 12:32 AM IST
പാ​ല​ക്കാ​ട്: പ​ശ്ചി​മ​ഘ​ട്ടം ബ​ഫ​ർ​സോ​ൺ നി​ർ​ണ​യ അ​പാ​ക​ത​യ്ക്കെ​തി​രേ രൂ​പീ​ക​രി​ച്ച ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ്ര​തി​ഷേ​ധ സ​മ​രം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജി​ല്ല​യി​ലെ നൂ​റ്റി ഇ​രു​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.
ക​ർ​ഷ​ക​നോ​ടൊ​പ്പം നി​ൽ​ക്കേ​ണ്ട ഭ​ര​ണ​കൂ​ട​വും, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ക​ർ​ഷ​ക വി​രു​ദ്ധ​രാ​യി മാ​റു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് സ​മി​തി​യു​ടെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
അ​ന്നം​മു​ട്ടു​ന്ന ക​ർ​ഷ​ക​നോ​ടൊ​പ്പം അ​ണി​ചേ​രാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​വ​ണ​മെ​ന്ന് സ​മി​തി ചെ​യ​ർ​മാ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.
ജാ​തി​മ​ത ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ക​ർ​ഷ​ക​ർ ആ​രം​ഭി​ക്കു​വാ​ൻ പോ​കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഒ​രു സൂ​ച​ന​യാ​ണ് ഇ​തെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ.​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി അ​റി​യി​ച്ചു.
ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ന്തി​മ വി​ജ്ഞാ​പ​നം 2020 ഡി​സം​ബ​ർ 31നു ​മു​ൻ​പ് ഇ​റ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ വി​ധി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ക്കു​ക, കേ​ര​ള​ത്തി​ലെ 24 വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളോ​ടു​ചേ​ർ​ന്ന് അ​ന്ത​രീ​ക്ഷ പ​രി​ധി​യി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ വ​രെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി കാ​ട് അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ അ​വ​സാ​നി​പ്പി​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും, സം​ര​ക്ഷ​ണം ന​ൽ​കു​ക, ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ നീ​തി ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.