തദ്ദേശപ്പോരാട്ടം: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലൂടെ
Wednesday, December 2, 2020 12:32 AM IST
കൊടുവായൂർ ഡിവിഷൻ

കൊ​ടു​വാ​യൂ​ർ പു​തു​ന​ഗ​രം പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്തു​ക​ളും പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. ക​ഴി​ഞ്ഞ ര​ണ്ട് വ​ട്ട​വും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു കൊ​ടു​വാ​യൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ വി​ജ​യി​ച്ച​ത്. ജി​ല്ലാ കോ​ണ്‍​ഗ്ര​സ്‌​ ക​മ്മി​റ്റി ജ​ന.​സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ സി.​പ്രേം​ന​വാ​സാ​ണ് യു​ഡി​എ​ഫി​നു വേ​ണ്ടി അം​ഗ​ത്തി​നി​റ​ങ്ങു​ന്ന​ത്. ഭാ​ര​തി​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ്‌​സി​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ദ്ദേ​ഹം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.
ഒ​രു വ​ട്ടം കു​ഴ​ൽ​മ​ന്ദം പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യും മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അം​ഗ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും കൂ​ടി​യാ​യ എം.​രാ​ജ​നാ​ണ് എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. 2005ൽ ​കൊ​ടു​വാ​യൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നു ത​ന്നെ​യാ​ണ് ഇ​ദ്ദേ​ഹം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പി​ന്നീ​ട് സി​പി​എം കൊ​ടു​വാ​യൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യ ഇ​ദ്ദേ​ഹം സ്ഥാ​ന​മെ​ഴി​ഞ്ഞാ​ണ് മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്. എ​ൻ​ഡി​എ​യ്ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ ശ്രീ​രാ​ജ് വ​ള്ളി​യോ​ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ ത​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് മ​ത്സ​രി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​ണ്.

കൊ​ല്ല​ങ്കോ​ട് ഡിവിഷൻ

വ​ട​വ​ന്നൂ​ർ,കൊ​ല്ല​ങ്കോ​ട്,മു​ത​ല​മ​ട എ​ന്നീ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്ന​താ​ണ് കൊ​ല്ല​ങ്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. 2015 മു​ത​ൽ 2020വ​രെ കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശാ​ര​ദ തു​ള​സി​ദാ​സാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
ഇ​തേ കാ​ല​യ​ള​വി​ൽ കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശാ​ലി​നി കു​റു​പ്പേ​ഷാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്ത്.
അ​ഭി​ഭാ​ഷ​ക​യാ​യ ക​വി​ത പ്ര​വീ​ണി​നെ​യാ​ണ് ബി​ജെ​പി രം​ഗ​ത്തി​നി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് വ​രെ സി​പി​എം അം​ഗ​മാ​യി​രു​ന്ന ശാ​ര​ദ തു​ള​സി​ദാ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​തി​ന്‍റെ അ​ക​വും പു​റ​വും ഇ​രു​പ​ക്ഷ​വും പ്ര​ച​ര​ണാ​യു​ധ​മാ​ക്കു​ന്നു​ണ്ട്. 2010ലെ ​തെര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫും 2015ലെ ​തെര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫും ഇ​വി​ടെ വി​ജ​യി​ച്ചു. ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ നി​ര​ത്തി​യു​ള്ള പ്ര​ച​ര​ണ​ത്തി​നാ​ണ് എ​ൽ​ഡി​എ​ഫ് മു​ൻ​തൂ​ക്കം ന​ല്കു​ന്ന​ത്.