അംബേദ്കറുടെ പ്രതിമ സ്ഥാപിക്കാൻ സമരം ആറിന്
Wednesday, December 2, 2020 12:29 AM IST
കോ​യ​ന്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് അ​ംബേദ്ക്ക​റി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്ന ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കൊ​ണ്ട് ആറിനു ശി​വാ​ന​ന്ദ കോ​ള​നി​യി​ൽ സ​മ​രം ന​ട​ത്താ​ൻ വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.​ഗാ​ന്ധി പു​രം പെ​രി​യാ​ർ ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ന് എം.​പി.​പി.​ആ​ർ.​ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കോ​ട​തി​ക്കു സ​മീ​പം അം​ബേ​ദ്ക്ക​റി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ 2007 ൽ ​ന​ട​ന്ന കോ​ർ​പ​റേ​ഷ​ൻ മീ​റ്റിം​ഗി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.​എ​ന്നാ​ൽ 13 വ​ർ​ഷ​മാ​യും അ​തി​നാ​യി യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ട്ടി​ല്ല. അ​തി​നാ​ൽ ക​ളക്ട​ർ ഓ​ഫീ​സ്, ന​ഞ്ച​പ്പ റോ​ഡ്, കോ​ട​തി എ​ന്നീ മൂ​ന്ന്ഇ​ട​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​രി​ട​ത്ത് അ​ംബേേ​ദ്ക്ക​റുടെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആറിനു സ​മ​രം ന​ട​ത്തു​മെ​ന്നും ഏഴിന് ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. സി.​പി.​എം., ടി.​പി.​ഡി.​കെ., വി.​സി, ഡി.​ടി.​കെ., ഡി.​വി.​കെ., ആ​ദി ത​മി​ഴ​ർ ഫോ​റം, മ​ക്ക​ൾ അ​ധി​കാ​രം തു​ട​ങ്ങി​യ 20 ഓ​ളം പാ​ർ​ട്ടി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മഴയെ നേരിടാൻ 13 ടീമുകൾ

കോയന്പത്തൂർ : നീ​ല​ഗി​രി​യി​ൽ ഡി​സം​ബർ 30 വ​രെ ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​യി 13 പോ​ലീ​സ് ടീ​മു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്.​പി.​ശ​ശി മോ​ഹ​ൻ പ​റ​ഞ്ഞു. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ർ​ക്കും, ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ​ക്കും താ​മ​സി​ക്കു​ന്ന​തി​നാ​യി കു​ന്നൂ​രി​ൽ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന പു​തി​യ കെ​ട്ടി​ടം, അ​റ​വാ​ൻ കാ​ട്ടി​ൽ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.