ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന​ക​ത്തു ക​യ​റി സിപിഎം സ​മ​രം
Wednesday, December 2, 2020 12:29 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ർ​ഷ​ക നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന​ക​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി സ​മ​രം ന​ട​ത്തി.​ മാ​ർ​ക്സി​സ്റ്റ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.​ക​ല​ക്ട​ർ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രെ 200 മീ​റ്റ​ർ ദൂ​ര​ത്തു വെ​ച്ച് പോ​ലീ​സു​കാ​ർ ത​ട​ഞ്ഞ​തി​നാ​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു സ​മ​രം ന​ട​ത്തി​യ ഇ​വ​ർ ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടും കാ​ർ​ഷി​ക ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച​യ്ക്ക് മോ​ദി സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു.