ചെ​റു​നെ​ല്ലി​ കോളനിയി​ൽ പ​നി ക്ലി​നി​ക്
Wednesday, December 2, 2020 12:28 AM IST
നെ​ല്ലി​യാ​ന്പ​തി: കോ​വി​ഡ് പ്ര​തി​രോ​ധ പ​രി​പാ​ടി പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ​രി​പാ​ടി എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​നെ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ൽ വ​ച്ച് പ​നി ക്ലി​നി​ക്കും ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തി.
നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ എം.​ആ​ർ.​രോ​ഷി​ത്ത് ചെ​റു​നെ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ നി​വാ​സി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് കോ​വി​ഡി​നെ കു​റി​ച്ചും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ആ​ശു​പ​ത്രി അ​റ്റ​ൻ​ഡ​ർ മു​നി​സ്വാ​മി,സോ​ഷ്യ​ൽ വ​ർ​ക്ക​ർ സ​ജീ​വ​ൻ പു​ല്ലു​ക്കാ​ട്, എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.