രാ​ഷ്ട്രീ​യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്ന തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ത്തുട​ങ്ങി
Tuesday, December 1, 2020 12:10 AM IST
നെന്മാ​റ: തെ​രു​വു​വി​ള​ക്കു​ക​ൾ ക​ണ്ണു​മി​ഴി​ച്ചു തു​ട​ങ്ങി. ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി കാ​ത്തി​രു​ന്ന​തും വാ​ർ​ഷി​ക പ​രി​പാ​ല​ന ക​രാ​റെ​ടു​ത്ത ക​ന്പ​നി കേ​ടു​വ​ന്ന​വ മാ​റ്റു​ക​യോ പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കു​ന്ന​വ ന​ന്നാ​ക്കു​ക​യോ ചെ​യ്യാ​ത്ത തെ​രു​വു​വി​ള​ക്കു​ക​ളാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്.
ഏ​റെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വി​ധേ​യ​മാ​യ​തി​നാ​ൽ അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ മു​ന്ന​ണി​യു​ടെ പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഇ​ട​പെ​ട്ട് വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​ർ എ​ടു​ത്ത ക​ന്പ​നി പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടെ നി​ന്ന് തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന പ​ണി ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്.
മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഏ​റെ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യ വി​ഷ​യ​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ത്താ​ത്ത തെ​രു​വു വി​ള​ക്കു​ക​ൾ. ഹൈ ​മാ​സ്റ്റ് ലൈ​റ്റു​ക​ളും മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ച് ഭ​ര​ണ​നേ​ട്ടം അ​വ​കാ​ശ​പ്പെ​ടു​ന്പോ​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വേ​ദി​ക​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.