താരപ്പകിട്ടില്ലെങ്കിലും ഇളങ്കാവിൽ വീറുറ്റ പോരാട്ടം
Tuesday, December 1, 2020 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: 2015ലെ ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ന്നും പോ​രാ​ട്ടം അ​ര​ങ്ങേ​റി​യ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 21 ഇ​ള​ങ്കാ​വി​ൽ ഇ​ക്കു​റി താ​രപ്പകി​ട്ടി​ല്ല. പ​ട്ടി​ക​ജാ​തി വ​നി​ത സം​വ​ര​ണ വാ​ർ​ഡാ​യ ഇ​വി​ടെ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ല്ലാം ക​ന്നി​യ​ങ്കം കു​റി​ക്കു​ന്ന​വ​രാ​ണ്. ര​തി​ക മ​ണി​കണ്ഠ​നാ​ണ് എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ത്ഥി.​എ​ൻ.​ര​മ യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യും സി.​ഷീ​ന ബി ​ജെ പി ​സ്ഥാ​നാ​ർ​ത്ഥി​യാ​യും ബ​ലാ​ബ​ലം പ​രീ​ക്ഷി​ക്കു​ന്നു. വ​ന്പ​ൻ·ാ​ർ കാ​ലി​ട​റി വീ​ണി​ട്ടു​ള്ള വാ​ർ​ഡി​ന്‍റെ ഹൃ​സ്വ ച​രി​ത്രം ഇ​ങ്ങ​നെ 2015ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റും സി ​പി എം ​നേ​താ​വു​മാ​യ എ​സ്.​രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ത്ഥി. പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ബ​റും കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന വി.​ഷ​ണ്‍​മു​ഖ​നാ​യി​രു​ന്നു യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി.​ബി ജെ ​പി​യി​ലെ പ്രേം​രാ​ജും അ​ങ്കം കു​റി​ക്കാ​നു​ണ്ടാ​യി​രു​ന്നു.​എ​ന്നാ​ൽ സി ​പി എം ​നേ​താ​വി​ന് 28 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സി​ലെ ഷ​ണ്‍​മു​ഖ​ൻ വാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ച്ച​യാ​യി എ​ൽ ഡി ​എ​ഫ് വി​ജ​യി​ച്ചു പോ​ന്നി​രു​ന്ന വാ​ർ​ഡ് കൈ​മോ​ശം വ​ന്ന​തി​ൽ സി ​പി എം ​നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചു.​ബി ജെ ​പി സ്ഥാ​നാ​ർ​ത്ഥി 194 വോ​ട്ട് പി​ടി​ച്ചി​ട്ടും എ​ൽ ഡി ​എ​ഫ് തോ​റ്റ​ത് ഏ​റെ ച​ർ​ച്ച​യാ​യി.​എ​ന്നാ​ൽ ഷ​ണ്‍​മു​ഖ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് 2018 ഒ​ക്ടോ​ബ​ർ 11 ന് ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ ഡി ​എ​ഫ് വാ​ർ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. സി ​പി എ​മ്മി​ലെ എ​ൻ.​രാ​മ​കൃ​ഷ്ണ​ൻ 213 എ​ന്ന വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്.​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്താ​യി.