വി​ക​സ​ന മു​ര​ടി​പ്പ്; തെരഞ്ഞെടുപ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ വ​ട്ട​പ്പാ​റ ഗ്രാ​മം
Monday, November 30, 2020 12:26 AM IST
പാ​ല​ക്ക​യം: ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടാം വാ​ർ​ഡി​ലെ വ​ട്ട​പ്പാ​റ നി​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തോ​ട് കാ​ലാ കാ​ല​ങ്ങ​ളാ​യു​ള്ള അ​വ​ഗ​ണ​ന​ക്ക് എ​തി​രെ ഈ ​വ​രു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.
നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന വ​ട്ട​പ്പാ​റ​ക്ക് ഇ​ന്നും ന​ല്ലൊ​രു റോ​ഡ് അ​ന്യ​മാ​ണ്. ഒ​രി​ക്ക​ൽ നാ​ലു​കോ​ടി രൂ​പ​യോ​ളം ഫ​ണ്ട് വ​ക​യി​രു​ത്തി കു​ണ്ടം​പൊ​ട്ടി വ​ട്ട​പ്പാ​റ വ​ക്ക​ൻ​പ​ടി റോ​ഡ് പ​ണി തു​ട​ങ്ങി​യെ​ങ്കി​ലും ജ​ന​വാ​സ പ്ര​ദേ​ശ​മാ​യ വ​ട്ട​പ്പാ​റ​യി​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി ജ​ന​വാ​സ​മി​ല്ലാ​ത്ത മ​റ്റൊ​രു മേ​ഖ​ല​യി​ൽ നി​ർ​മ്മാ​ണം ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​തൃ​ത്വം ഒ​ത്തു ക​ളി​ച്ചു​വ​ന്ന​വ​ർ പ​രാ​തി​പ്പെ​ടു​ന്നു.
പി​ന്നീ​ട് എം.​എ​ൽ.​എ ഫ​ണ്ടി​ൽ നി​ന്നും തൊ​ണ്ണൂ​റു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു എ​ങ്കി​ലും അ​പ്പോ​ഴും രാ​ഷ്ടീ​യ ഉ​ദ്യോ​ഗ​സ്ഥ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി. റോ​ഡ് ഇ​ല്ലാ​ത്ത നാ​ട്ടി​ൽ ല​ഭി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പാ​ലം പ​ണി​യാ​നും പി​ന്നീ​ട് മു​ൻ​പ് ചെ​യ്ത​ത് പോ​ലെ തു​ക തീ​ർ​ന്നു എ​ന്നു പ​റ​ഞ്ഞു റോ​ഡ് പ​ണി അ​വ​സാ​നി​പ്പി​ക്കാ​നു​മു​ള്ള നീ​ക്കം ജ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് വ​ർ​ഷം നാ​ല് ക​ഴി​ഞ്ഞി​ട്ടും റോ​ഡ് ഒ​രു സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു.
കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ല​രും വ​ട്ട​പ്പാ​റ വി​ട്ട് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ഇ​ട​ങ്ങ​ൾ തേ​ടി. ഫോ​ർ വീ​ൽ ജീ​പ്പു​ക​ൾ മാ​ത്രം സ​ഞ്ച​രി​ക്കാ​വു​ന്ന രീ​തി​യി​ൽ ത​ക​ർ​ന്നു​പോ​യ റോ​ഡി​ലൂ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി യാ​ത്ര നാ​ട്ടു​കാ​ർ​ക്ക് പേ​ടി സ്വ​പ്ന​മാ​യി തു​ട​രു​ന്നു.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​ധ്യ തി​രു​വി​താം​കൂ​റി​ൽ നി​ന്നും കു​ടി​യേ​റി​യ​വ​രാ​ണ് ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​ർ. കാ​ട്ടു മൃ​ഗ​ങ്ങ​ളോ​ടും മ​ഹാ വ്യാ​ധി​ക​ളോ​ടും മ​ല്ലി​ട്ട് അ​വ​ർ മ​ണ്ണി​ൽ പൊ​ന്ന് വി​ള​യി​ച്ചു.​
പ​ക്ഷേ പ​ല​പ്പോ​ഴും അ​വ​ർ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​ത്തി​ലും ക​ന​ത്ത നാ​ശ ന​ഷ്ടം സം​ഭ​വി​ച്ച വ​ട്ട​പ്പാ​റ പ്ര​ദേ​ശ​ത്ത് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​ക​ളും എ​ത്തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ രോ​ഷ​ത്തോ​ടെ പ​റ​യു​ന്നു.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പോ​ലും ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​ലും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഒ​ന്നും ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തു​ന്നി​ല്ല എ​ന്ന​തി​ലും നാ​ട്ടു​കാ​ർ​ക്ക് ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ്. ഒ​രി​ക്ക​ൽ പ്ര​ള​യം മൂ​ലം ത​ക​ർ​ന്ന് പോ​യ വ​ട്ട​പ്പാ​റ റോ​ഡി​ന് അ​നു​വ​ദി​ച്ച് കി​ട്ടി​യ പ്ര​ള​യ ഫ​ണ്ട് പോ​ലും പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ക​മാ​റ്റി മ​റ്റൊ​രു പ്ര​ദേ​ശ​ത്ത് ചി​ല​വ​ഴി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
പ്ര​ദേ​ശ വാ​സി​ക​ൾ പ​ല​ർ​ക്കും പ​ട്ട​യം ഇ​ന്നും അ​ന്യ​മാ​ണ്. നി​ര​വ​ധി വാ​തി​ലു​ക​ളി​ൽ ഇ​വ​ർ മു​ട്ടി​യെ​ങ്കി​ലും നി​യ​മ​ത്തി​ന്‍റെ ചു​വ​പ്പ് നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് ഇ​വ​ർ ന​ൽ​കി​യ അ​പേ​ക്ഷ​ക​ളും നി​വേ​ദ​ന​ങ്ങ​ളും.​
അ​റു​പ​ത് വ​ർ​ഷ​ത്തി​ലേ​റ​യാ​യി താ​മ​സി​ക്കു​ന്ന ഭൂ​മി​യു​ടെ അ​വ​കാ​ശം ഇ​നി​യും ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ക്ക​ളു​ടെ വി​വാ​ഹ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു ലോ​ണ്‍ എ​ടു​ക്കാ​ൻ പോ​ലും ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല.
ഇ​ക്കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ത​ന്നെ ഇ​ത്ത​വ​ണ ഒ​രു പാ​ർ​ട്ടി​യും വോ​ട്ട് തേ​ടി മ​ല ക​യ​റേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​ദേ​ശ വാ​സി​ക​ൾ.