കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തിൽ പൊടിപാറും പോരാട്ടം
Monday, November 30, 2020 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി: ജി​ല്ല​യി​ലെ ത​ന്നെ വ​ലി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കു​റി കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ള്ള​ത് വാ​ർ​ഡ് 11 കോ​ട്ടെ​കു​ള​ത്തും വാ​ർ​ഡ് 19 കൊ​ട്ടേ​ക്കാ​ടും.
നാ​ല് സ്ഥാ​നാ​ർ​ത്ഥി​ക​ൾ വീ​ത​മാ​ണ് ഇ​വി​ടെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ല്ലാ​മാ​യി​രു​ന്ന വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ ഫു​ട്ബോ​ൾ ചി​ഹ്ന​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡാ​ണ് കോ​ട്ടെ​കു​ളം.​
മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ന​ടു​വി​ലാ​ണ് ഇ​വി​ടെ വി​ൽ​സ​ണ്‍ അ​ങ്കം വെ​ട്ടു​ന്ന​ത്.​ പ്ര​മു​ഖ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ൾ പ്ര​ബ​ല​രാ​യ​തും വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് പ​തിന്മട​ങ്ങ് ആ​വേ​ശ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കെ​ല്ലാം വി​ജ​യ​മ​ല്ലാ​തെ മ​റ്റൊ​ന്നും ഇ​വി​ടെ ചി​ന്തി​ക്കാ​നാ​കു​ന്നി​ല്ല.
പ്ര​സ്റ്റീ​ജ് മ​ത്സ​ര​മാ​ണ് എ​ല്ലാ​വ​ർ​ക്കും.​പി.​എം റോ​യ് മാ​സ്റ്റ​റാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി. ബൈ​ജു പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യും സു​ധീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യു​മാ​യും ഒ​പ്പ​ത്തി​നൊ​പ്പ​മു​ണ്ട്.
വാ​ർ​ഡി​ലെ സ​മ​കാ​ലി​ന രാ​ഷ്ട്രീ​യം പ​രി​ശോ​ധി​ച്ചാ​ൽ പൊ​തു​വെ യു​ഡി​എ​ഫി​നോ​ട് സ്നേ​ഹ കൂ​ടു​ത​ൽ കാ​ണി​ക്കു​ന്ന വാ​ർ​ഡാ​ണി​ത്.​ ക​ഴി​ഞ്ഞ ത​വ​ണ വ​നി​താ സം​വ​ര​ണ വാ​ർ​ഡാ​യി​രു​ന്ന ഇ​വി​ടെ 81 വോ​ട്ടി​നാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്.2010​ൽ യു​ഡി​എ​ഫി​ന് 110 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു.
മു​സ്ലീം ലീ​ഗ് സ്ഥാ​നാ​ർ​ത്ഥി കൈ ​ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡാ​ണ് 19 കോ​ട്ടെ​ക്കാ​ട്.​ലീ​ഗ് സ്ഥാ​നാ​ർ​ത്ഥി​ക്ക് ഏ​ണി​യേ​ക്കാ​ൾ പ്രി​യം കൈ ​ആ​ണ്.​റ​ഹീം കു​ന്നു​മ്മ​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി.​
എം​എ​ൽ​എ​യു​ടെ നി​റ പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​റാ​യ അ​ബ്ദു​ൾ നാ​സ​റാ​ണ് ഇ​ട​ത് സ്ഥാ​നാ​ർ​ത്ഥി.​ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി സു​നി​ലും ശ​ക്തി പ​രീ​ക്ഷി​ക്കാ​നു​ണ്ട്. മു​ഹ​മ്മ​ദ്റാ​ഫി വേ​ങ്ങ​ശ്ശേ​രി മ​ണ്‍​ക​ലം ചി​ഹ്ന​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യും രം​ഗ​ത്തു​ണ്ട്.
എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കാ​ൻ താ​ല്പ​ര്യ കൂ​ടു​ത​ലു​ള്ള വാ​ർ​ഡാ​ണി​ത്.​ക​ഴി​ഞ്ഞ ത​വ​ണ ജ​ന​റ​ൽ വ​നി​ത സം​വ​ര​ണ വാ​ർ​ഡാ​യ ഇ​വി​ടെ എ​ൽ​ഡി​എ​ഫി​ലെ ക​വി​ത മാ​ധ​വ​ൻ 442 വോ​ട്ടി​ന്‍റെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ​ത്.​
ക​വി​ത മാ​ധ​വ​ൻ ഇ​ക്കു​റി​യും മ​ത്സ​ര​ത്തി​നു​ണ്ട്.​വാ​ർ​ഡ് 16 കോ​ര​ഞ്ചി​റ​യി​ലാ​ണ് ഇ​വ​ർ ജ​ന​വി​ധി തേ​ടു​ന്ന​ത്.​മു​ൻ മെ​ന്പ​ർ യു​ഡി​എ​ഫി​ലെ കെ.​മ​ഞ്ജു​വാ​ണ് എ​തി​രാ​ളി. 2010ൽ 339 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ഇ​വി​ടെ വി​ജ​യി​ച്ചി​രു​ന്ന​ത്.