ആലത്തൂർ ഡി​വി​ഷ​ൻ
Monday, November 30, 2020 12:25 AM IST
ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തൃ​പ്പാ​ളൂ​ർ,ആ​ല​ത്തൂ​ർ,കാ​വ​ശ്ശേ​രി ക​ണ്ണ​ന്പ്ര, കാ​ര​പ്പെ​റ്റ, പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 55 വാ​ർ​ഡു​ക​ളാ​ണ് ഡി​വി​ഷ​നി​ലു​ള്ള​ത്.
ആ​ദ്യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ്‌​സ് നേ​ടി​യ അ​ട്ടി​മ​റി വി​ജ​യം മാ​റ്റി നി​ർ​ത്തി​യാ​ൽ ഉ​റ​പ്പു​ള്ള ചെ​ങ്കോ​ട്ട​യാ​ണ് ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. എ​ൽ​ഡി​എ​ഫി​ൽ സി​പി​ഐ​യു​ടെ സ്ഥി​രം സീ​റ്റാ​ണി​ത്. കോ​ണ്‍​ഗ്ര​സി​ലെ പി.​എം അ​ബ്ദു​ൾ റ​ഹ്മാ​നാ​ണ് 1995ൽ ​ജ​യി​ച്ച​ത്.
2015ൽ ​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി വി.​മീ​നാ​കു​മാ​രി 6738 വോ​ട്ടി​നാ​ണ് ജ​യി​ച്ച​ത്. കോ​ണ്‍​ഗ്ര​സ്‌​ ര​ണ്ടാ​മ​തും ബി​ജെ​പി മൂ​ന്നാ​മ​തും എ​ത്തി​യ​പ്പോ​ൾ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും ആം ​ആ​ദ്മി പാ​ർ​ട്ടി​യും സാ​ന്നി​ധ്യ​മ​റി​യി​ച്ചു. ഇ​ത്ത​വ​ണ സി​പി​ഐ എ​ക്സി​ക്യൂ​ട്ടി​വ് ആം​ഗ​വും കി​സാ​ൻ സ​ഭ സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​വി ശ്രീ​ധ​ര​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി. ഡി​സി​സി ജ​ന.​സെ​ക്ര​ട്ട​റി അം​ബു​ജാ​ക്ഷ​ൻ ന​ട​ക്കാ​വി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. അ​ദ്ദേ​ഹ​ത്തി​ന് ഇ​ത് ക​ന്നി മ​ത്സ​ര​മാ​ണ്. ബി​ജെ​പി ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ശ​ശി​ധ​ര​നാ​ണ് സ്ഥാ​നാ​ർ​ഥി.