പല്ലശ്ശന ഡി​വി​ഷ​ൻ
Monday, November 30, 2020 12:25 AM IST
മോ​ലാ​ർ​കോ​ട്, പ​ല്ല​ശ്ശ​ന പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഴു​വ​നും വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11 വാ​ർ​ഡു​ക​ളും എ​ല​വ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 9 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ട്ട​താ​ണ് പ​ല്ല​ശ്ശ​ന ഡി​വി​ഷ​ൻ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ നി​ല​വി​ൽ വ​ന്ന​തു​മു​ത​ൽ എ​ൽ​ഡി​എ​ഫ് കു​ത്ത​ക​യാ​ണ് പ​ല്ല​ശ്ശ​ന.​ ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് റെ​ക്കോ​ർ​ഡ് ഭൂ​രി​പ​ക്ഷ​മാ​ണ് ഈ ​ഡി​വി​ഷ​നി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യ്ക്ക ല​ഭി​ച്ച​ത്.
അ​ന്ന് യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ ജ​ന​താ​ദ​ൾ(​യു)​വി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​യാ​യി ആ​ർ.​സു​ദേ​വ​നാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​തു കോ​ട്ട നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​വ​ണ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ നേ​താ​വും പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം ഏ​രി​യ ക​മ്മ​റ്റി​യം​ഗ​വു​മാ​യ വി.​ര​ജ​നി​യെ​യാ​ണ് പാ​ർ​ട്ടി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
യു​ഡി​എ​ഫ് ഘ​ട​ക ക​ക്ഷി​യാ​യ ജ​ന​താ​ദ​ളി​നാ​ണ് ഇ​ത്ത​വ​ണ​യും സീ​റ്റ് ന​ല്കി​യി​ട്ടു​ള്ള​ത്. ബി​ന്ദു പ്ര​ഭാ​ക​ര​നാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ക​ന്നി​യ​ങ്ക​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യ അ​നി​ത കൃ​ഷ്ണ​ൻ​കു​ട്ടി.