നെന്മാറ ഡി​വി​ഷ​ൻ
Monday, November 30, 2020 12:25 AM IST
നെന്മാ​റ, നെ​ല്ലി​യാ​ന്പ​തി, അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഴു​വ​നാ​യും കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റു വാ​ർ​ഡു​ക​ളും എ​ല​വ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ 63 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നെന്മാറ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. ഇ​ത്ത​വ​ണ ഈ ​ഡി​വി​ഷ​ൻ പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​ണ്. നെ​ല്ലി​യാ​ന്പ​തി തോ​ട്ടം മേ​ഖ​ല തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ഡി​വി​ഷ​ൻ ഇ​ട​തു- വ​ല​തു പ​ക്ഷ​ങ്ങ​ൾ​ക്കു ഒ​രു​പോ​ലെ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യാ​ണ്.
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച ക​ർ​ഷ​ക കു​ടും​ബാം​ഗ​മാ​യ ആ​ർ. ച​ന്ദ്ര​നെ​യാ​ണ് സി​പി​ഐ മ​ത്സ​ര​ത്തി​നാ​യി രം​ഗ​ത്തി​നി​റ​ക്കി​യി​ട്ടു​ള്ള​ത്. മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് യു​വ സ്ഥാ​നാ​ർ​ഥി​ക്ക് അ​വ​സ​രം ന​ല്കി.
പ്ര​ദീ​പാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി. പ​ട്ടി​ക​ജാ​തി മോ​ർ​ച്ച നെന്മാറ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യ കെ. ​രാ​ജ​പ്പ​നാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.