പു​തു​പ്പ​രി​യാ​രം ഡി​വി​ഷ​ൻ
Monday, November 30, 2020 12:25 AM IST
പു​തു​പ്പ​രി​യാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ വി​ട്ടൊ​ഴി​യാ​തെ പോ​രാ​ട്ട​ച്ചൂ​ട്. ഇ​ട​തു​പ​ക്ഷ​ത്തി​നു ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു​ത​വ​ണ പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന വി.​കെ. ജ​യ​പ്ര​കാ​ശാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
സി​പി​എം മു​ണ്ടൂ​ർ ഏ​രി​യാ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി​യാ​ണ്. നി​ല​വി​ൽ ക​ഐ​സ്കെ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​ണ്. മൂ​ന്നു​ത​വ​ണ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.
സി​എം​പി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​മാ​യ കെ. ​അ​ര​വി​ന്ദാ​ക്ഷ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
കേ​ര​ള ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സി​എം​പി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ്. മാ​ത്തൂ​രി​ലെ ക​ർ​ഷ​ക കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് ഡി​വി​ഷ​നി​ലേ​ക്കു ഒ​രു ത​വ​ണ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​വി​ഷ​നി​ൽ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ബി​ജെ​പി​യു​ടെ ക​ലാ- സാം​സ്കാ​രി​ക മേ​ഖ​ല​യാ​യ ഉ​ണ​ർ​വി​ന്‍റെ ജി​ല്ലാ ക​ണ്‍​വീ​ന​റാ​യ സോ​മ​ൻ കു​റു​പ്പ​ത്താ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്പ് അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലേ​ക്കും മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കും മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.
പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളും മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു വാ​ർ​ഡു​ക​ളും അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തു​പ്പ​രി​യാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ.