ത​രൂ​ർ ഡി​വി​ഷ​ൻ
Monday, November 30, 2020 12:25 AM IST
ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ന്പാ​ല​ക്കോ​ട്, ത​രൂ​ർ, എ​രി​മ​യൂ​ർ, കു​നി​ശേ​രി ഡി​വി​ഷ​നു​ക​ളും കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തേ​ങ്കു​റി​ശി, മ​ഞ്ഞ​ളൂ​ർ ഡി​വി​ഷ​നു​ക​ളി​ലെ 59 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ത​രൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ.
ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി.​കെ. ചാ​മു​ണ്ണി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വും സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി വി.​സി. ക​ബീ​റി​ന്‍റെ മ​ക​നും ആ​യു​ർ​വേ​ദ ഡോ​ക്ട​റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ർ​സ​ല​ൻ നി​സാം ക​ബീ​ർ ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
ഇ​ത് ക​ന്നി​മ​ത്സ​ര​മാ​ണ്. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​യ സി.​എ​സ്. ദാ​സാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. 2010ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ട്ടാ​യി ഡി​വി​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. ത​രൂ​ർ ഡി​വി​ഷ​നി​ൽ ഇ​തു​വ​രെ എ​ൽ​ഡി​എ​ഫ് മാ​ത്ര​മാ​ണ് ജ​യി​ച്ചി​ട്ടു​ള്ള​ത്.