പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണവും ബൈ​ക്കും കവർന്നു
Monday, November 30, 2020 12:23 AM IST
കോ​യ​ന്പ​ത്തൂ​ർ: പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണ​വും ബൈ​ക്കും ക​വ​ർ​ന്നു.​ക​രു​മ​ത്താം​പ്പ​ട്ടി​ചോ​ള​ക്കാ​ട് പാ​ള​യം കു​മാ​ര​സ്വാ​മി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.​ കു​ടും​ബ​സ​മേ​തം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്കു വി​രു​ന്നു പോ​യ രം​ഗ​സ്വാ​മി തി​രി​ച്ചു വ​ന്ന​പ്പോ​ൾ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​ക​ത്തു ക​യ​റി​യ​പ്പോ​ൾ അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5 പ​വ​ൻ​സ്വ​ർ​ണ​വും വീ​ടി​നു മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കും ക​വ​ർ​ന്നി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ക​രു​മ​ത്താം​പ്പ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി