ജില്ലയിൽ ലോ​ക​സം​രം​ഭ​ക കൂ​ട്ടാ​യ്മ ബി​എ​ൻഐയ്ക്കു തുടക്കം
Monday, November 30, 2020 12:23 AM IST
പാ​ല​ക്കാ​ട് : ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നെ​റ്റ് വ​ർ​ക്കി​ങ്ങ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ബി.​എ​ൻ.​ഐ (ബി​സി​ന​സ് നെ​റ്റ് വ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) പാ​ല​ക്കാ​ട് ചാ​പ്റ്റ​ർ രൂ​പീ​കൃ​ത​മാ​യി. എം.​എ.​പ്ലൈ ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​നെ ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റ് ആ​യി തി​ര​ഞ്ഞെ​ടു​ത്തു.
ക​ഴി​ഞ്ഞ ദി​വ​സം ബി.​എ​ൻ.​ഐ മാ​ർ​ക്ക​റ്റിം​ഗ് ഗ്ലോ​ബ​ൽ ഹെ​ഡ് മാ​ക്ക് മ​ഹേ​ഷ് ശ്രീ​നി​വാ​സ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന വെ​ർ​ച്വ​ൽ മീ​റ്റി​ങ്ങി​ലാ​ണ് നി​ഖി​ലി​നെ പ്ര​സി​ഡ​ന്‍റ് ആ​യി പ്ര​ഖ്യാ​പി​ച്ച​ത്.
സം​ഘാ​ട​ക മി​ക​വു​കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​ണ്. പാ​ല​ക്കാ​ട് നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്.
1985 ൽ ​ഡോ.​ഐ​വ​ൻ മി​സ്ന​ർ സ്ഥാ​പി​ച്ച ബി.​എ​ൻ.​ഐ ലോ​ക​ത്ത് എ​ഴു​പ​ത്തി​നാ​ല് രാ​ജ്യ​ങ്ങ​ളി​ലാ​യി ര​ണ്ട​ര​ല​ക്ഷ​ത്തി​ല​ധി​കം മെ​ന്പ​ർ​മാ​രും ഒ​ന്പ​തി​നാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം ചാ​പ്റ്റ​റു​ക​ളു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു.
ആ​ഴ്ച​യി​ൽ ഒ​രു നി​ശ്ചി​ത ദി​വ​സം ന​ട​ക്കു​ന്ന മീ​റ്റി​ങ്ങി​ൽ വ്യാ​പാ​ര സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ത്ത് നി​ർ​മാ​താ​ക്ക​ളേ​യും വ്യാ​പാ​രി​ക​ളേ​യും കോ​ർ​ത്തി​ണ​ക്കിേ ക്വാ​ളി​റ്റി ബി​സി​ന​സ്‌​സ് പ്രൊ​ഫ​ഷ​ണ​ൽ മാ​രാ​ക്കി​മാ​റ്റി.
റ​ഫ​റ​ലു​ക​ളി​ലൂ​ടെ ബി​സി​ന​സ്‌​സ് പ​ര​സ്പ​രം പ​ങ്കി​ട്ട് സം​രം​ഭ​ക വി​ജ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് ബി.​എ​ൻ.​ഐ ചെ​യ്തു​വ​രു​ന്ന​ത്. ഓ​രോ ചാ​പ്റ്റ​റു​ക​ളി​ലും ബി​സി​ന​സ്‌​സ് കാ​റ്റ​ഗ​റി​യി​ൽ നി​ന്നും ഒ​രു മെ​ന്പ​ർ എ​ന്ന നി​ല​യി​ൽ അം​ഗ​ങ്ങ​ളെ പ​രി​മി​ത പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വെ​ർ​ച്വ​ൽ മീ​റ്റി​ങ്ങി​ൽ ബി.​എ​ൻ.​ഐ ഇ​ന്ത്യ ഡി​സ്ട്രി​ക്ട്് ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ഷി​ജു​ചേ​ന്പ്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ബി.​എ​ൻ.​ഐ പാ​ല​ക്കാ​ട് റീ​ജ​ണി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് ഡ​യ​റ​ക്ട​ർ സി.​പി. അ​ബ്ദു​ൾ സ​ലാം ആ​ണ്. മു​പ്പ​ത്ത​ഞ്ച് മെ​ന്പ​ർ​മാ​രു​മാ​യി ഇ​ന്ത്യ​യി​ൽ എ​ണ്ണൂ​റ്റി​പ​തി​മൂ​ന്നാ മ​ത്തെ ചാ​പ്റ്റ​ർ ആ​യാ​ണ് പാ​ല​ക്കാ​ട് ​ബി.​എ​ൻ.​ഐ അ​ച്ചീ​വേ​ഴ്സ്’’ എ​ന്ന നാ​മ​ധേ​യ​ത്തി​ൽ രൂ​പം കൊ​ണ്ടി​ട്ടു​ള്ള​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി സു​ജീ​ഷ് മ​നി​യി​ൽ, സെ​ക്ര​ട്ട​റി & ട്ര​ഷ​റ​റാ​യി ജ​മാ​ൽ സെ​യി​ൽ​സ് കോ​ർ​പ്പ​റേ​ഷ​ൻ എം.​ഡി. കാ​ദ​ർ മൊ​യ്ദീ​ൻ തു​ട​ങ്ങി​യ​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.
അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ലാ​ണ് ബി.​എ​ൻ.​ഐ ആ​സ്ഥാ​നം. പാ​ല​ക്കാ​ട് വാ​ണി​ജ്യ വി​ക​സ​ന കു​തി​പ്പി​ന് ബി.​എ​ൻ.​ഐ മു​ത​ൽ​കൂ​ട്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി സ​മൂ​ഹം.