വീ​ര​ശൈ​വ മ​ഹി​ളാ​സ​മ്മേ​ള​നം ന​ട​ത്തി
Saturday, November 28, 2020 11:53 PM IST
പാ​ല​ക്കാ​ട്: വീ​ര​ശൈ​വ വി​ഭാ​ഗ​ക്കാ​ർ​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ത​യ്യാ​റാ​വു​ന്നി​ല്ലെ​ന്നും ഈ ​ന​ട​പ​ടി വ​ള​രെ ഖേ​ദ​ക​ര​മാ​ണെ​ന്നും ഓ​ൾ ഇ​ന്ത്യ വീ​ര​ശൈ​വ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​കു​ൽ​ദാ​സ് പ​റ​ഞ്ഞു.
ഓ​ൾ ഇ​ന്ത്യ വീ​ര​ശൈ​വ​സ​ഭ മ​ഹി​ളാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

മു​ന്നോ​ക്ക​വി​ഭാ​ഗ​ത്തി​ലെ പി​ന്നോ​ക്ക​ക്കാ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും വീ​ര​ശൈ​വ​ർ​ക്കും ഉ​പ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ണ്ടി​മ​ഠം പാ​ഞ്ചാ​ലി​യ​മ്മ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​മു​രു​ക​ൻ അ​ധ്യ​ക്ഷ​നാ​യി.

വി.​പി ല​തി​ക, ബി​നി​ത മ​ല​പ്പു​റം, നി​ഷ വാ​വ​ന്നൂ​ർ, ഉ​ഷ ക​ഞ്ചി​ക്കോ​ട്, കോ​വൈ ബ​സ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ഉ​ണ്ടാ​യി.