കി​ഡ്നി​ക​ൾ ത​ക​രാ​റി​ലാ​യി ഡ​യാ​ലി​സി​സ് തു​ട​രു​ന്ന കൃ​ഷ്ണ​കു​മാ​റി​ന് കൈ​താ​ങ്ങു​വേ​ണം
Saturday, November 28, 2020 11:52 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​രു​കി​ഡ്നി​ക​ളും ത​ക​രാ​റി​ലാ​യി ഡ​യാ​ലി​സി​സ് തു​ട​രു​ന്ന കൃ​ഷ്ണ​കു​മാ​റി​ന് തു​ട​ർ​ചി​കി​ത്സ​യ്ക്ക് കൈ​താ​ങ്ങു​വേ​ണം. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ തൃ​ക്ക​ള്ളൂ​ർ കു​പ്പാ​കു​ർ​ശി ബി​ന്ദു നി​വാ​സി​ൽ കൃ​ഷ്ണ​കു​മാ​റി​ന്‍റെ (46) ഇ​രു​കി​ഡ്നി​ക​ളും ത​ക​രാ​റി​ലാ​യ​തോ​ടെ ഡ​യാ​ലി​സി​സി​നു​പോ​ലും നി​വൃ​ത്തി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

കൂ​ലി​പ്പ​ണി​യെ​ടു​ത്ത് സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ച്ചി​രു​ന്ന കു​ടും​ബ​മാ​ണ് ഇ​തോ​ടെ ഇ​രു​ട്ടി​ലാ​യ​ത്. പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന മ​ക​നും ഒ​ന്പ​താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ളും ഭാ​ര്യ​യും അ​ട​ങ്ങു​ന്ന ഈ ​കു​ടും​ബ​ത്തി​ന്‍റെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​ണ്. കോ​ഴി​ക്കോ​ട് ഇ​ഖ്റ ഹോ​സ്പി​റ്റ​ലി​ലാ​ണ് ഇ​വ​രു​ടെ ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. ഭാ​ര്യ രേ​ഖ കി​ഡ്നി ന​ല്കാ​ൻ ത​യാ​റാ​യ​തോ​ടെ ക്രോ​സ് മാ​ച്ചിം​ഗി​നു ത​ന്നെ 50,000 രൂ​പ​യോ​ളം ചെ​ല​വു​വ​രും. കി​ഡ്നി മാ​റ്റി​വ​യ്ക്കാ​നു​ള്ള ബാ​ക്കി ഫ​ണ്ടി​ലേ​ക്കാ​യി കോ​ഴി​ക്കോ​ട് ത​ണ​ലി​ൽ​നി​ന്നും ഒ​ന്ന​ര​ല​ക്ഷം രൂ​പ പാ​സാ​യി കി​ട​ക്കു​ക​യാ​ണ്.

കി​ഡ്നി മാ​റ്റി​വ​യ്ക്കു​ന്ന​തി​നു​ള്ള സം​ഖ്യ ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് കു​ടും​ബം. കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ട് ന​ന്പ​ർ താ​ഴെ കൊ​ടു​ത്തി​ട്ടു​ണ്ട്. ഫോ​ണ്‍: കൃ​ഷ്ണ​കു​മാ​ർ 9048 295 723. വി.​രേ​ഖ, അ​ക്കൗ​ണ്ട് ന​ന്പ​ർ 0186053000044034, ഐ​എ​ഫ് എ​സ് സി: ​എ​സ് ഐ​ബി​എ​ൽ 0000186, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, പൊ​റ്റ​ശേ​രി ബ്രാ​ഞ്ച്.