പ​രാ​തി ന​ല്കി
Saturday, November 28, 2020 11:52 PM IST
പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മേ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​ർ​ക്കും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ത​പാ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ല്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മാ​യ വോ​ട്ട​ർ​മാ​ർ​ക്കും പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ല്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം.

60 വ​യ​സിനു മു​ക​ളി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം 60 വ​യ​സാ​യ​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഉ​ത്ക​ണ്ഠ​യും കോ​വി​ഡ് ഭ​യ​വും വോ​ട്ടിം​ഗ് ദി​ന​ത്തി​ലെ നി​ബ​ന്ധ​ന​ക​ൾ കാ​ര​ണം പോ​ളിം​ഗ് ബൂ​ത്തി​ൽ സ​മ​യം കൂ​ടു​ത​ൽ എ​ടു​ക്കു​ന്ന​തി​നാ​ൽ അ​വി​ടെ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യും കാ​ര​ണം വോ​ട്ട് ചെ​യ്യാ​ൻ പോകാത്ത സ്ഥിതി ഉണ്ടാകുമെന്നും ആശങ്കയുണ്ട്.