സൈ​ല​ന്‍റ് വാ​ലി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധി​ക്കും
Saturday, November 28, 2020 11:52 PM IST
അ​ഗ​ളി:​ വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​എം ല​ത്തീ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണം ക​ർ​ഷ​ക​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ബ​ഫ​ർ സോ​ണി​ലെ അ​വ്യ​ക്ത​ത നീ​ക്കി​യെ​ടു​ക്കു​വാ​ൻ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് സ​ർ​വ്വേ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.