പ്രവേശനത്തിന് തടസമായി ദേ​വാ​ല​യ​ത്തി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ നീ​ക്കി
Saturday, November 28, 2020 11:48 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന ഗെ​യ്റ്റി​നു മു​ന്നി​ൽ ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കാ​ത്ത വി​ധം നി​ർ​ത്തി​യി​ട്ട കാ​ർ പോ​ലീ​സ് എ​ത്തി നീ​ക്കം ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മെ​യി​ൻ ഗെ​യ്റ്റ് പൂ​ർ​ണ്ണ​മാ​യും അ​ട​യും വി​ധം കാ​ർ നി​ർ​ത്തി​യി​ട്ട് ഉ​ട​മ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ദേ​വാ​ല​യ​ത്തി​ൽ വി​വാ​ഹ ച​ട​ങ്ങി​ന് സ​മ​യ​മാ​യ​പ്പോ​ൾ കാ​ർ മാ​റ്റി​യി​ടു​ന്ന​തി​നാ​യി സ​മീ​പ​ത്തെ​ല്ലാം കാ​ർ ഉ​ട​മ​യെ അ​ന്വേ​ഷിച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ഒ​ടു​വി​ൽ വി​വ​ര​മ​റി​ഞ്ഞ് എ​സ്ഐ അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി കാ​ർ പു​റ​കി​ലേ​ക്ക് കെ​ട്ടി​വ​ലി​ച്ച് ഗെ​യ്റ്റി​നു മു​ന്നി​ൽ നി​ന്നും നീ​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഉ​ട​മ​യെ​ത്തി കാ​ർ കൊ​ണ്ട് പോ​യി. ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം മ​ന​പൂ​ർ​വ്വം ത​ട​യു​ന്ന നി​ല​യി​ലാ​യി​രു​ന്നു കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. കാ​റി​ന്‍റെ ന​ന്പ​റും മ​റ്റു വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി​വ​രെ​യും കാ​റി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.