സൈബർസെൽ
Saturday, November 28, 2020 11:48 PM IST
പാലക്കാട്: തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​രീ​രി​ക അ​ക​ലം പാ​ല​നം, മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​ബ​ർ സെ​ൽ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു.

അ​ന​ധി​കൃ​ത മ​ദ്യ ഉ​ത്പാ​ദ​ന​വും വി​ൽ​പ്പ​ന​യും നി​യ​ന്ത്രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ക്സൈ​സ്, പോ​ലീ​സ്, റ​വ​ന്യൂ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും.