ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്
Saturday, November 28, 2020 11:48 PM IST
പാ​ല​ക്കാ​ട്: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല അ​ന്തി​മ വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ ആ​കു​ല​ത​ക​ൾ ദൂ​രീ​ക​രി​ക്കു​ക, വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കു​ചു​റ്റും സം​ര​ക്ഷി​ത മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​ലെ ജ​ന​ദ്രോ​ഹ വ്യ​വ​സ്ഥ​ക​ൾ ഒ​ഴി​വാ​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ന​ട​ക്കും.

മ​ണ്ണാ​ർ​ക്കാ​ട്, കാ​ഞ്ഞി​ര​പ്പു​ഴ, താ​വ​ളം, ത​ത്ത​മം​ഗ​ലം, പാ​ല​ക്കാ​ട്, ഒ​ല​വ​ക്കോ​ട്, ഒ​റ്റ​പ്പാ​ലം, മേ​ലാ​ർ​ക്കോ​ട്, മം​ഗ​ലം​ഡാം, വ​ട​ക്ക​ഞ്ചേ​രി, പൊ​ന്നം​കോ​ട് മേ​ഖ​ല​ക​ളി​ലാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. മേ​ഖ​ല​യു​ടെ കീ​ഴി​ൽ​വ​രു​ന്ന യൂ​ണി​റ്റ് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. അ​ഡ്വ. ടോ​മി കി​ഴ​ക്കേ​ക്ക​ര വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ജാ​തി​മ​ത ക​ക്ഷി​രാ​ഷ്ട്രീ​യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി ക​ർ​ഷ​ക​ർ ഒ​ന്നി​ച്ച് ന​ട​ത്താ​ൻ പോ​കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​ണ് ഈ ​ക​ണ്‍​വ​ൻ​ഷ​ൻ എ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി അ​റി​യി​ച്ചു.