വ​ട​ക്ക​ഞ്ചേ​രി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ന് അ​വാ​ർ​ഡു​ക​ൾ
Saturday, November 28, 2020 11:48 PM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മി​ക​ച്ച എ​ൻ​എ​സ് എ​സ് യൂ​ണി​റ്റ്, മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ, ബെ​സ്റ്റ് വോ​ള​ണ്ടി​യ​ർ അ​വാ​ർ​ഡു​ക​ൾ വ​ട​ക്ക​ഞ്ചേ​രി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ന്.

മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​മി​ക​വു​ക​ൾ​ക്കാ​ണ് ഈ ​അം​ഗീ​കാ​രം. കോ​ള​ജി​ലെ പ്ര​ഫ. ജി.​സു​ധ​യാ​ണ് മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ. പി.​സു​ജ​യ് ബെ​സ്റ്റ് വോ​ള​ണ്ടി​യ​ർ അ​വാ​ർ​ഡി​നും അ​ർ​ഹ​രാ​യി.

അ​ഭ​യം ഭ​വ​ന​നി​ർ​മാ​ണ​പ​ദ്ധ​തി, ര​ക്ത​ദാ​ന​സേ​ന, അ​ഞ്ഞൂ​റു​പേ​രു​ടെ നേ​ത്ര​ദാ​ന ര​ജി​സ്ട്രേ​ഷ​ൻ, ക​ട​പ്പാ​റ, നെ​ല്ലി​യാ​ന്പ​തി, വ​യ​നാ​ട് തു​ട​ങ്ങി​യ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ്കൂ​ളു​ക​ളി​ൽ ലൈ​ബ്ര​റി ഒ​രു​ക്ക​ൽ, ഏ​ഴ് സ്കൂ​ളു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യു​ള്ള ടി​വി​വി​ത​ര​ണം തു​ട​ങ്ങി നി​ര​വ​ധി മി​ക​വു​ക​ളാ​ണ് കോ​ള​ജി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.
എ​ൻ​എ​സ് എ​സി​ന്‍റെ ഇ​ട​പെ​ട​ൽ​വ​ഴി ക​ട​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ എം​പി ഫ​ണ്ടി​ൽ​നി​ന്നും 15 രൂ​പ ചെ​ല​വ​ഴി​ച്ച് സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഒ​രു​ക്കി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. കോ​വി​ഡി​നെ​തി​രേ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ജൈ​വ​കൃ​ഷി, ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ, ഗ്രീ​ൻ​കാ​ർ​ഡ്, മം​ഗ​ലം പു​ഴ​യോ​ര ഉ​ദ്യാ​നം, ഇ​ക്കോ ഫ്ര​ണ്ട്‌ലി ഉ​ത്പ​ന്ന​നി​ർ​മാ​ണം, പ്ര​ള​യാ​ന​ന്ത​ര ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ കോ​ള​ജി​ലെ എ​ൻ​എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​സ്മ​യ​വ​ഹ​ങ്ങ​ളാ​ണ്. യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബെ​സ്റ്റ് എ​ൻ​എ​സ് എ​സ് വോ​ള​ണ്ടി​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ജ​യ് അ​വ​സാ​ന​വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​ണ്.

പ്രി​ൻ​സി​പ്പ​ൽ പ്ര​ദീ​പ് സോ​മ​സു​ന്ദ​രം, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ശ്രീ​രാ​ഗ്, കൃ​പ​ല്, ഷ​നീ​ബ്, റാ​ഷി​ദ് ഖാ​ൻ, വി​നീ​ത തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, പി​ടി​എ, കൃഷിഭ​വ​ൻ, കോ​ള​ജ് സ്റ്റാ​ഫ് തു​ട​ങ്ങി വ​ലി​യ കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണി​തെ​ന്ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ. ജി.​സു​ധ പ​റ​ഞ്ഞു.