വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ ഏക സ്വ​ത​ന്ത്ര​നും
Saturday, November 28, 2020 11:46 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം, മു​ട​പ്പ​ല്ലൂ​ർ തു​ട​ങ്ങി​യ ടൗ​ണു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത് ഒ​രാ​ൾ മാ​ത്രം. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം പാ​ർ​ട്ടി റി​ബ​ലു​ക​ളും അ​പ​രന്മാരും നി​ര​വ​ധി​യു​ള്ള​പ്പോ​ഴാ​ണ് വ​ണ്ടാ​ഴി​യി​ൽ അ​ത്ത​രം ഭീ​ഷ​ണി​ക​ളൊ​ന്നു​മി​ല്ലാ​തെ മു​ന്ന​ണി​ക​ൾ നേ​രി​ട്ടും ത്രി​കോ​ണ​മ​ത്സ​ര​മാ​യും ബ​ലാ​ബ​ലം നോ​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡാ​യ ക​ണി​യ​മം​ഗ​ല​ത്താ​ണ് മൂ​ന്നു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ ഒ​രു സ്വ​ത​ന്ത്ര​ൻ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ടേ​ബി​ൾ ഫാ​ൻ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന മു​രു​ക​നാ​ണ് ഈ ​ഭാ​ഗ്യ​വാ​ൻ.
കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​നോ​യ് കോ​ന്പാ​റ​യാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. നൗ​ഷാ​ദ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും സ​തീ​ഷ് കു​മാ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
19 വാ​ർ​ഡി​ലും യു​ഡി​എ​ഫി​ലെ കോ​ണ്‍​ഗ്ര​സ് മാ​ത്രം മ​ത്സ​രി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫി​ൽ പു​തി​യ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ.​മാ​ണി പ​ക്ഷ​ത്തി​ന് ഒ​രു സീ​റ്റു​ണ്ട്. പ​തി​നാ​ലാം വാ​ർ​ഡ് വ​രു​ന്ന മ​ല​യോ​ര മേ​ഖ​ല​യാ​യ പൊ​ൻ​ക​ണ്ട​ത്താ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ഷൈ​ബി മ​ധു ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.
ഇ​ത്ത​വ​ണ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ബി​ജെ​പി പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ക​ഴി​ഞ്ഞ ത​വ​ണ 2015-ൽ ​ര​ണ്ട് (കു​ന്നു​പ​റ​ന്പ്), എ​ട്ട് (തെ​ക്കേ​ക്കാ​ട്), 11 (ചി​റ്റ​ടി), 12 (മം​ഗ​ലം​ഡാം), 13 (ഒ​ലിം​ക​ട​വ്), 14 (പൊ​ൻ​ക​ണ്ടം), 15 (ക​ണി​യ​മം​ഗ​ലം), 16 (പു​ളി​ക്ക​ൽ​പ​റ​ന്പ്), 17 (വ​ട​ക്കു​മു​റി) എ​ന്നീ ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ പ​തി​നൊ​ന്ന് വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച ബി​ജെ​പി ക​ഴി​ഞ്ഞ​ത​വ​ണ ഒ​രു സീ​റ്റ് നേ​ടി​യി​രു​ന്നു. വാ​ർ​ഡ് ഒ​ന്ന് വ​ള​ളി​യോ​ടാ​ണ് ബി​ജെ​പി വി​ജ​യി​ച്ച​ത്. ഇ​വി​ടെ കോ​ണ്‍​ഗ്ര​സ് മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

വാ​ർ​ഡ് 18 മു​ട​പ്പ​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ​ത്ത​റ​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​കാ​ർ​ത്തി​കേ​യ​നും എ​ൽ​ഡി​എ​ഫി​ലെ ശ​ശി​കു​മാ​റി​നും 462 വോ​ട്ടു​വീ​തം കി​ട്ടി. പി​ന്നീ​ട് ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ഇ​വി​ടെ 59 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​ത​വ​ണ മൂ​ന്നു വാ​ർ​ഡു​ക​ളി​ലൊ​ഴി​കേ 16 വാ​ർ​ഡി​ലും മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത് 200-ൽ ​താ​ഴെ മാ​ത്രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു.

വാ​ർ​ഡ് പ​ത്ത് കി​ഴ​ക്കേ​ത്ത​റ​യി​ൽ മാ​ത്ര​മാ​ണ് 371 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ഇ​ക്ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​മ​ണി​ക​ണ്ഠ​ൻ വി​ജ​യി​ച്ച​ത്. 371 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു. യു​ഡി​എ​ഫി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച വാ​ർ​ഡാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ 2010-ൽ 16 ​വോ​ട്ടി​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​വി​ടെ പ​രാ​ജ​യ​പ്പെ​ട്ട​ത്. 2005-ൽ ​യു​ഡി​എ​ഫ് ഇ​വി​ടെ വി​ജ​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ 11, 16 വാ​ർ​ഡു​ക​ളി​ലും ഇ​രു​ന്നൂ​റി​ൽ കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു.

മു​റു​ക്കി​പി​ടി​ച്ചാ​ൽ മു​ന്ന​ണി​ക​ൾ​ക്ക് കൈ​യി​ലൊ​തു​ക്കാ​വു​ന്ന പ​ഞ്ചാ​യ​ത്താ​യി​ട്ടാ​ണ് വ​ണ്ടാ​ഴി​യെ മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ൾ കാ​ണു​ന്ന​ത്.