ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ഴു​പ്പി​ച്ച് വാ​ക്പ​യ​റ്റു​മാ​യി എം​എ​ൽ​എ​മാ​ർ
Saturday, November 28, 2020 11:46 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ന്ന വേ​ള​യി​ൽ പ​ര​സ്പ​രം കൊ​ന്പു​കോ​ർ​ത്ത് എം​എ​ൽ​എ​മാ​ർ. മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ എ​ൻ.​ഷം​സു​ദീ​നും ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ.​ശ​ശി​യു​മാ​ണ് വാ​ക്കു​ക​ൾ​കൊ​ണ്ട് ഏ​റ്റു​മു​ട്ടി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ന​ന്പി​യം​കു​ന്നി​ൽ ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട്ടെ മു​സ്ലിം​ലീ​ഗ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടു​ന്ന യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ ധാ​ർ​ഷ്ട്യം ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ഭ​ര​ണം ന​ഗ​ര​സ​ഭ​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ലീ​ഗ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ത​ന്നെ വ​ന്നു ക​ണ്ടി​രു​ന്നു​വെ​ന്ന് പി.​കെ.​ശ​ശി എം​എ​ൽ​എ പ​റ​ഞ്ഞി​രു​ന്നു.
അ​ത്ത​ര​ത്തി​ൽ ഒ​രു​മാ​റ്റം നാ​ടാ​കെ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി അ​തി​ന​നു​സ​രി​ച്ചാ​യി​രി​ക്കു​മെ​ന്നും പി.​കെ.​ശ​ശി പ്ര​സം​ഗ​ത്തി​ൽ പ്ര​സ്താ​വി​ച്ചി​രു​ന്നു.
ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ എ​ൻ. ഷം​സു​ദീ​ൻ ഇ​ന്ന് രം​ഗ​ത്തു​വ​ന്ന​ത്.
ഇ​ത് പി.​കെ.​ശ​ശി എം​എ​ൽ​എ സ്വ​പ്ന​മാ​യി​രി​ക്കു​മെ​ന്നും യു​ഡി​എ​ഫി​നെ​തി​രേ ഒ​രു മു​ന്ന​ണി​യാ​യി​ട്ടു​പോ​ലും മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട്ടെ ഇ​ട​തു​പ​ക്ഷ​മെ​ന്നും ഷം​സു​ദീ​ൻ പ​റ​ഞ്ഞു.
പ​ല വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ സി​പി​എം, സി​പി​ഐ എ​ന്നി​വ​രു​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ വെ​വേ​റെ മ​ത്സ​രി​ക്കു​ന്ന​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും ഷം​സു​ദീ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നി​ലാ​ണ് ഷം​സു​ദീ​ൻ മ​റു​പ​ടി ന​ല്കി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലേ​ക്ക് ക​ട​ക്കു​ന്ന വേ​ള​യി​ൽ ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും എം​എ​ൽ​എ​മാ​ർ ത​ന്നെ വാ​ക്ക്പ​യ​റ്റു​മാ​യി രം​ഗ​ത്തു​വ​ന്ന​ത് പ്രാ​ദേ​ശി​ക​നേ​താ​ക്ക​ളും അ​ണി​ക​ളും ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. ഇ​ത് വ​രും​ദി​ന​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​വും യോ​ഗ​ങ്ങ​ളും കൂ​ടു​ത​ൽ ആ​വേ​ശ​മാ​ക്കും.