ജില്ലയുടെ നെ​ല്ല​റ​യിൽ ക​ടു​ത്ത പോ​രാ​ട്ടം
Saturday, November 28, 2020 11:46 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​ട​തു​പ​ക്ഷ​ത്തി​നും വ​ല​തു​പ​ക്ഷ​ത്തി​നും ഒ​രു​പോ​ലെ സ്വാ​ധീ​ന​മു​ള്ള നെ​ല്ല​റ​യാ​യ തെ​ങ്ക​ര​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ക്കു​റി ക​ടു​ക്കും. 2015-ൽ ​ന​ഷ്ട​പ്പെ​ട്ട വോ​ട്ടു​ക​ൾ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി മു​സ്ലിം​ലീ​ഗും ചുവ​ട് ഉ​റ​പ്പി​ക്കു​വാ​ൻ ബി​ജെ​പി​യും ഭ​ര​ണ തു​ട​ർ​ച്ച​യ്ക്കു​വേ​ണ്ടി എ​ൽ​ഡി​എ​ഫും ക​ടു​ത്ത​മ​ത്സ​ര​ത്തി​ന് ത​യാ​റാ​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ത​വ​ണ വ​നി​താ​സം​വ​ര​ണ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ത​വ​ണ തെ​ങ്ക​ര ഡി​വി​ഷ​ൻ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി നി​ല​വി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സീ​മ കൊ​ങ്ങ​ശേ​രി​യും യു​ഡി​എ​ഫി​നാ​യി കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ലും ബി​ജെ​പി​ക്കാ​യി മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് എ.​പി.​സു​മേ​ഷ്കു​മാ​റാ​ണ് മ​ത്സ​ര​ത്തി​ന് ത​യാ​റാ​കു​ന്ന​ത്.

നി​ല​വി​ൽ 513 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സീ​മ ജ​യി​ച്ച​ത്. മു​സ്ലിം​ലീ​ഗി​ലെ പ​ട​ല​പി​ണ​ക്ക​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന് കൂ​ടു​ത​ൽ സ​ഹാ​യ​ക​ര​മാ​യി. 53-ാം വാ​ർ​ഡു​ക​ളാ​ണ് തെ​ങ്ക​ര ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴു വാ​ർ​ഡു​ക​ളും കു​മ​രം​പു​ത്തൂ​രി​ലെ 18 വാ​ർ​ഡും കോ​ട്ടോ​പ്പാ​ടം ,കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ഞ്ച് അ​വാ​ർ​ഡു​ക​ൾ വീ​ത​വും ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു വാ​ർ​ഡു​ക​ളു​മാ​ണ് തെ​ങ്ക​ര ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലെ തെ​ങ്ക​ര ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സീ​മ കൊ​ങ്ങ​ശേ​രി​യെ​യാ​ണ് എ​ൽ​ഡി​എ​ഫ് മ​ത്സ​ര​ത്തി​ന് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. സി​പി​ഐ​യു​ടെ സീ​റ്റാ​യ തെ​ങ്ക​ര​യി​ൽ സി​പി​എ​മ്മി​ന് കൂ​ടി താ​ത്പ​ര്യ​മു​ള്ള സ്ഥാ​നാ​ർ​ത്ഥി​യാ​യ സീ​മ മ​ഹി​ളാ​സം​ഘം മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, പൊ​ന്പ്ര സ്കൂ​ളി​ലെ ടീ​ച്ച​റു​മാ​ണ്.

യു​ഡി​എ​ഫ് ക​ള​ത്തി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് മു​സ്ലിം​ലീ​ഗ് നേ​താ​വാ​യ ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ലി​നെ​യാ​ണ്. കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ്, എം​എ​സ് എ​ഫ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് മെ​ന്പ​റു​മാ​ണ്. തെ​ങ്ക​ര സ്വ​ദേ​ശി​യാ​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സു​മേ​ഷ്കു​മാ​ർ ആ​ണ്. ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ശ​ബ​രി​മ​ല വി​ശ്വാ​സ സ​മ​ര​ത്തി​ൽ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.