ഭ​ർ​ത്താ​വ് മ​രി​ച്ച് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഭാ​ര്യ​യും മ​രി​ച്ചു
Saturday, November 28, 2020 10:52 PM IST
കോ​യ​ന്പ​ത്തൂ​ർ: ഭ​ർ​ത്താ​വ് മ​രി​ച്ച് അ​ല്പ​സ​മ​യ​ത്തി​ന​കം ഭാ​ര്യ​യും മ​ര​ണ​മ​ട​ഞ്ഞു. പൊ​ള്ളാ​ച്ചി ന​ല്ലി​കൗ​ണ്ട​ൻ​പു​തൂ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യം (68), ഭാ​ര്യ സ​ര​സ്വ​തി (63) എ​ന്നി​വ​രാ​ണ് മ​ര​ണ​ത്തി​ലും ഒ​ന്നി​ച്ച​ത്.

ഏ​താ​നും​ദി​വ​സ​ങ്ങ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വി​ന്‍റെ വി​യോ​ഗ വാ​ർ​ത്ത​യ​റി​ഞ്ഞ സ​ര​സ്വ​തി അ​ല്പ​സ​മ​യ​ത്തി​ന​കം കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ഒ​രു​മി​ച്ചു ന​ട​ത്തി.