ക​സ്തൂ​രി​രം​ഗ​ൻ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ക​ർ​ഷ​ക​ർ അ​ട്ട​പ്പാ​ടി​യി​ൽ നി​ൽ​പ്പ്സ​മ​രം ന​ട​ത്തി
Saturday, November 28, 2020 12:36 AM IST
അ​ഗ​ളി: സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ ബ​ഫ​ർ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു​കൊ​ണ്ട് വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​നെ​തി​രെ​യും ക​സ്തൂ​രി​രം​ഗ​ൻ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ​യും ക​ർ​ഷ​ക​ർ ഇ​ന്ന​ലെ നി​ൽ​പ് സ​മ​രം ന​ട​ത്തി.​

ക​ൽ​ക്ക​ണ്ടി, ക​ക്കു​പ്പ​ടി, മു​ക്കാ​ലി, ചെ​മ്മ​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് നി​ല്പ് സ​മ​രം ന​ട​ത്തി​യ​ത്.
അ​ട്ട​പ്പാ​ടി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റോ​ളം പേ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള ഇ​ന്‍റി​പെ​ൻ​ഡ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​ഐ​എ​ഫ്എ) നേ​തൃ​ത്വത്തി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്തൂ​രി​രം​ഗ​ന്‍റെ അ​ന്തി​മ വി​ജ്ഞാ​പ​നം കേ​ര​ള​സ​ർ​ക്കാ​ർ കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 2020 ഡി​സം​ബ​ർ 31നാ​ണ്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​ന​ത്തി​ലെ അ​വ്യ​ക്ത​ത​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വാ​ശ്യ​പെ​ട്ടാ​ണ് സ​മ​രം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ​ത്രി​ത്വ​മ​ല ഹോ​ളി ട്രി​നി​റ്റി ച​ർ​ച്ച് വി​കാ​രി ഫാ.​ജോ​ബി ത​ര​ണി​യി​ൽ, ക​ള്ള​മ​ല സെ​ന്‍റ് സ്റ്റീ​ഫൻ​സ് പ​ള്ളി വി​കാ​രി ഫാ.​ജി​ബി​ൻ താ​ഴ​ത്തു​വ​ട്ട​ത്ത്, മു​ക്കാ​ലി ലാ​റ്റി​ൻ പ​ള്ളി വി​കാ​രി ഫാ.​ഫ്രാ​ൻ​സി​സ് സേ​വി​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ സാ​ധാ​ര​ണ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ പിന്മാറ​ണ​മെ​ന്ന് ക​ർ​ഷ​ക സ​മൂ​ഹം ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടു.