ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡ് ക​ല്ലി​ങ്ക​ൽ​പാ​ടം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു
Saturday, November 28, 2020 12:35 AM IST
വ​ട​ക്ക​ഞ്ചേ​രി: മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം മു​റു​കു​ന്പോ​ൾ പ​ല വാ​ർ​ഡു​ക​ളും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡാ​യ ക​ല്ലി​ങ്ക​ൽ​പാ​ട​മാ​ണ് ഇ​തി​ൽ പ്ര​ധാ​നം. ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ മാ​സ്റ്റ​റാ​ണ്. ചെ​ണ്ട​യാ​ണ് ചി​ഹ്നം.
ഒ​രു​പാ​ർ​ട്ടി​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​വി​ടെ​യു​ണ്ട്. മു​ര​ളീ​ധ​ര​നാ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​നോ​ജും ബ​ലാ​ബ​ല​ത്തി​നു​ണ്ട്. ജോ​സ​ഫ് എ​ന്ന സ്വ​ത​ന്ത്ര​നും മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം ശ​ക്തി പ​രീ​ക്ഷി​ക്കും. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്നാം​വാ​ർ​ഡാ​യ കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​ഐ​യി​ലെ സ​ലീം​പ്ര​സാ​ദ് മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡും ശ്ര​ദ്ധേ​യ​മാ​ണ്. മു​ൻ​മ​ന്ത്രി കെ.​ജെ.​ഇ​സ്മ​യി​ലി​ന്‍റെ ജ്യേ​ഷ്ഠ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​റും സി​പി​ഐ നേ​താ​വു​മാ​യ കെ.​ഇ.​ഹ​നീ​ഫ​യു​ടെ മ​ക​നാ​ണ് സ​ലീം​പ്ര​സാ​ദ്.
ഇ​തി​നാ​ൽ സ​ലീം​പ്ര​സാ​ദി​ന്‍റെ വി​ജ​യ​മ​ല്ലാ​തെ മ​റ്റൊ​ന്നും ഇ​വി​ടെ സി​പി​ഐ​യ്ക്ക് ചി​ന്തി​ക്കാ​നാ​കി​ല്ല. എ​ന്നാ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വും യു​വാ​വു​മാ​യ റോ​ബി​ൻ പൊന്മല​യാ​ണ് ഇ​വി​ടെ എ​തി​ർ​സ്ഥാ​നാ​ർ​ഥി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​സാ​ദും രം​ഗ​ത്തു​ണ്ട്. പ​തി​നാ​റാം വാ​ർ​ഡ് കോ​ര​ഞ്ചി​റ​യി​ലും മ​ത്സ​രം ക​ടു​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​താ മാ​ധ​വ​നാ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡാ​യ ഇ​വി​ടെ മ​ഞ്ജു​വാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മു​സ്ലിം​ലീ​ഗ് സ്ഥാ​നാ​ർ​ഥി കൈ ​ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡാ​ണ് വാ​ർ​ഡ് 19 കൊ​ട്ടേ​ക്കാ​ട്. ലീ​ഗി​ലെ റ​ഹീം കു​ന്നു​മ്മ​ലാ​ണ് പാ​ർ​ട്ടി ചി​ഹ്ന​മാ​യ ഏ​ണി ഒ​ഴി​വാ​ക്കി കൈ​പി​ടി​ച്ചി​ട്ടു​ള്ള​ത്.
ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്പ​ത് കാ​ര​യ​ങ്കാ​ട് യു​ഡി​എ​ഫി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​ബ​ല​നു​മാ​യി ഏ​റ്റ​മു​ട്ടു​ന്ന​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ്. സി​റാ​ജ് വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ റി​പ്പോ​ർ​ട്ട​റാ​യ അ​ബ്ദു​ൾ ഷു​ക്കൂ​റാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
മു​ൻ​മെം​ബ​ർ വി.​എ​സ്.​ഷാ​ജ​ഹാ​നാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ​ത​വ​ണ വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്ന ഇ​വി​ടെ എ​ട്ടു​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. അ​തി​നു​മു​ന്പ് യു​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു കാ​ര​യ​ങ്കാ​ട്.