നെന്മാറ: പിണറായി വിജയന് ജനാധിപത്യ കേരളത്തിന്റെ പാരന്പര്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്നതിനു ശ്രമിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നെന്മാറ ബ്ലോക്ക് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നല്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്നവർ വാളയാർ പെണ്‍കുട്ടികൾക്ക് നീതി നടപ്പാക്കിയത് എങ്ങനെയെന്ന് പൊതുസമൂഹത്തിന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
നെന്മാറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.എസ്.വിജയരാഘവൻ, മുൻ എംഎൽഎമാരായ സി.പി.മുഹമ്മദ്, കെ.എ.ചന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, എ.തങ്കപ്പൻ, അബ്ദുൾ റഹീം, അഡ്വ. ജിതേഷ്, എ.സുമേഷ്, കെ.ജി.എൽദോ, എം.പത്മഗിരീശൻ, എസ്.ക്യഷ്ണദാസ്, എൻ.സോമൻ, എസ്.എം.ഷാജഹാൻ, എ.ശിവരാമൻ, പി.ഒ.ജോസഫ്, അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.