മലയോര ഡിവിഷൻ ഇക്കുറി പ്രവചനാതീതം
Saturday, November 28, 2020 12:35 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കു​വാ​ൻ ഇ​ട​തും വ​ല​തും ബി​ജെ​പി​യും തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. കൂ​ടു​ത​ൽ ത​വ​ണ യു​ഡി​എ​ഫി​നെ സ​ഹാ​യി​ച്ച കാ​ഞ്ഞി​ര​പ്പു​ഴ ഡി​വി​ഷ​ൻ എ​ന്തു​വി​ല​കൊ​ടു​ത്തും പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന വാ​ശി​യി​ലാ​ണ് എ​ൽ​ഡി​എ​ഫ്.
കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ള്ള മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ ഡി​വി​ഷ​നി​ൽ ഇ​ട​തി​നും വ​ല​തി​നും ഒ​രു​പോ​ലെ സ്വാ​ധീ​ന​മു​ണ്ട്. ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കു​വാ​ൻ എ​ൽ​ഡി​എ​ഫും വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന കു​ത്ത​ക നി​ല​നി​ർ​ത്തു​വാ​ൻ യു​ഡി​എ​ഫും വിജയം നേ​ടു​വാ​ൻ ബി​ജെ​പി​യും ശ​ക്ത​മാ​യ ശ്ര​മം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ റെ​ജി ജോ​സും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ ബി​ന്ദു മ​ണി​ക​ണ്ഠ​നും ബി​ജെ​പി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി​യി​ലെ ബേ​ബി വാ​സു​ദേ​വ​നു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 2015 ഈ ​ഡി​വി​ഷ​നി​ൽ​നി​ന്നും വി​ജ​യി​ച്ച​ത് കോ​ണ്‍​ഗ്ര​സി​ലെ ഡി​സി​സി സെ​ക്ര​ട്ട​റി​യാ​യ സി.​അ​ച്യു​ത​നാ​ണ്.
1821 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ച്യു​ത​ൻ ജ​യി​ച്ച​ത്. 2010 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ ത​ന്നെ പ്രി​യ​യാ​ണ് വി​ജ​യി​ച്ച​ത്. കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​ന്പാ​റ, ക​രി​ന്പ, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 46 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ഞ്ഞി​ര​പ്പു​ഴ 14, ത​ച്ച​ന്പാ​റ 15, ക​രി​ന്പ 17 വാ​ർ​ഡു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഇ​രു​ന്പ​ക​ച്ചോ​ല സ്വ​ദേ​ശി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യു​മാ​ണ് ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ റെ​ജി ജോ​സ്. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഇ​രു​ന്പ​ക​ചോ​ല വാ​ർ​ഡി​ൽ ര​ണ്ടു​ത​വ​ണ ജ​ന​പ്ര​തി​നി​ധി​യാ​യി​ട്ടു​ണ്ട്.
അ​ഹാ​ഡ്സ് ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഗ​വേ​ണിം​ഗ് ബോ​ഡി മെം​ബ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ബി​ന്ദു മ​ണി​ക​ണ്ഠ​ൻ കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​യും പ​ഞ്ചാ​യ​ത്ത് മെം​ബ​റു​മാ​യി​രു​ന്നു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​ണ്.
ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ബേ​ബി വാ​സു​ദേ​വ​ൻ ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ൽ ഇ​തി​നു​മു​ന്പ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു. മ​ഹി​ളാ​മോ​ർ​ച്ച കോ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​ണ്.