ക​ർ​ഷ​ക താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് വോ​ട്ട് ന​ല്ക​ണം: ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്
Saturday, November 28, 2020 12:35 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പു​തി​യ ഇ​എ​സ്എ ക​ര​ടു​വി​ജ്ഞാ​പ​നം ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്ന​താ​ണെ​ന്ന് പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത.് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക ജ​ന​ത​യോ​ടു​ള്ള യു​ദ്ധ പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​ത്. നി​ല​വി​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ്, വ​ന്യ​മൃ​ഗ​ശ​ല്യം, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ എ​ന്നി​വ മൂ​ലം ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ൻ അ​തി​ജീ​വ​ന​ത്തി​നാ​യി പൊ​രു​തു​ന്പോ​ൾ അ​വ​ർ​ക്കേ​റ്റ അ​പ്ര​തീ​ക്ഷി​ത പ്ര​ഹ​ര​മാ​ണ് ഈ ​നി​യ​മം. വ​നം, റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ ക​ർ​ഷ​ക ദ്രോ​ഹ​ന​ട​പ​ടി​ക​ൾ നി​ർ​ബാ​ധം തു​ട​രു​ക​യാ​ണ്. ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം ന​ട​പ്പാ​ക്കി​യാ​ൽ സാ​ധാ​ര​ണ ക​ർ​ഷ​ക​ന് ത​ന്‍റെ ഭൂ​മി​യി​ലു​ള്ള അ​വ​കാ​ശ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടും. ഇ​റ​ക്കി​വി​ടു​ന്നി​ല്ലെ​ങ്കി​ലും ക്ര​യ​വി​ക്ര​യ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. ഇ​ത് ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​സ്വ​പ്ന​ങ്ങ​ൾ​ക്കു മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തും. വീ​ടു​നി​ർ​മ്മാ​ണം, മ​ക്ക​ളു​ടെ വി​വാ​ഹം എ​ന്നി​വ​യെ​ല്ലാം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും. വി​ജ്ഞാ​പ​ന​പ്ര​കാ​ര​മു​ള്ള ബ​ഫ​ർ​സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ത്ത​തും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും ഒ​ഴി​വാ​ക്കി​യു​ള്ള ബ​ഫ​ർ​സോ​ണ്‍ ആ​ണ് പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്.
പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളും പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ ഉ​ണ്ടാ​ക​ണം. ആ​സ​ന്ന​മാ​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ക​ർ​ഷ​ക​രു​ടെ ഈ ​ആ​ശ​ങ്ക​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വാന്മാരാ​യി​രി​ക്ക​ണം. ക​ർ​ഷ​ക താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി​രി​ക്ക​ണം ക​ർ​ഷ​ക​ർ വോ​ട്ട് ന​ല്കേ​ണ്ട​ത്.
ക​ർ​ഷ​ക​രു​ടെ വാ​സ​പ്ര​ദേ​ശ​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഏ​ത് മേ​ഖ​ല​യി​ലാ​ണെ​ന്ന വി​വ​രം ജ​ന​പ്ര​തി​നി​ധി​ക​ളാ​കാ​ൻ പോ​കു​ന്ന​വ​ർ​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ ഉ​ണ്ടാ​ക​ണം. ക​ർ​ഷ​ക​ർ​ക്കൊ​പ്പം നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യ്യാ​റാ​കു​ന്ന​വ​രാ​ക​ണം ജ​ന​പ്ര​തി​നി​ധി​ക​ളാ​യി വ​രേ​ണ്ട​ത്.
ജ​ന​വാ​സ​മേ​ഖ​ല​ക​ളും, കൃ​ഷി​ഭൂ​മി​യും, തോ​ട്ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ വി​ല്ലേ​ജു​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണം. ഇ​തി​നാ​യി പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വൈ​ദീ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ സ​മ​ര​ത്തി​ലൂ​ടെ ഈ ​ജ​ന​ദ്രോ​ഹ​നി​യ​മ​ത്തെ എ​തി​ർ​ത്തു​തോ​ല്പ്പി​ക്കാ​ൻ ജാ​തി-​മ​ത- വ്യ​ത്യാ​സ​മെ​ന്യെ ഏ​വ​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​യ​ലേ​ഖ​നം നാ​ളെ രൂ​പ​ത​യി​ലെ പ​ള്ളി​ക​ളി​ൽ വാ​യി​ക്കും.