മാ​ഞ്ചി​റ​യി​ൽ പാ​ലം ത​ക​ർ​ന്നു വ​ൻ​ഗ​ർ​ത്തം; വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ
Saturday, November 28, 2020 12:35 AM IST
ചി​റ്റൂ​ർ: മാ​ഞ്ചി​റ​യി​ൽ പാ​ലം ത​ക​ർ​ന്നു വ​ൻ​ഗ​ർ​ത്തം രൂ​പം​കൊ​ണ്ട​തോ​ടെ വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. രാ​ത്രി​കാ​ല​ത്ത് സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് മി​ക്ക​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. സ്ഥ​ല​ത്ത് മു​ന്പു​ണ്ടാ​യ വ​ൻ​ഗ​ർ​ത്തം ആ​റു​മാ​സം മു​ന്പ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​ട​ച്ചി​രു​ന്നു.

എ​ന്നാ​ൽ കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും കൊ​ല്ല​ങ്കോ​ട്ടേ​യ്ക്കു​ള്ള മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നി​ല​യ്ക്കാ​ത്ത സ​ഞ്ചാ​രം​മൂ​ലം നി​ല​വി​ൽ പാ​ല​ത്തി​ൽ വീ​ണ്ടും വ​ലി​യ ഗ​ർ​ത്ത​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഭാ​രം​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ ഗ​ർ​ത്ത​ത്തി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തു മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​കു​ന്നു​ണ്ട്.

കാ​ല​പ്പ​ഴ​ക്കം​മൂ​ലം പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കോ​ണ്‍​ഗ്രീ​റ്റ് ഇ​ള​കി ബ​ല​ക്ഷ​യ​മു​ണ്ടാ​യി​ട്ടു​ണ്ട്. കൊ​ടു​വാ​യൂ​ർ-​കോ​യ​ന്പ​ത്തൂ​ർ പ്ര​ധാ​ന പാ​ത​യാ​യ​തി​നാ​ൽ തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​സ​ഞ്ചാ​ര​മു​ള്ള പാ​ത​യാ​ണി​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം പാ​ലം പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.