ജി​ല്ലാ ജ​യി​ൽ കാ​ന്‍റീ​നി​ൽ ടീ, ​കോ​ഫി വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ചു
Saturday, November 28, 2020 12:33 AM IST
മ​ല​ന്പു​ഴ: ജി​ല്ലാ ജ​യി​ൽ കാ​ന്‍റീ​നി​ൽ ടീ, ​കോ​ഫീ വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ചു. ആ​റു​രൂ​പ​യ്ക്ക് 150 മി​ല്ലി ബ്രൂ​കോ​ഫി​യോ ചാ​യ​യോ ത​ട​വു​കാ​ർ​ക്ക് കാ​ന്‍റീ​നി​ൽ​നി​ന്നും വാ​ങ്ങാം.
സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 1200 രൂ​പ കാ​ന്‍റീ​നി​ൽ​നി​ന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ (ബി​സ്ക​റ്റ്, പി​ക്കി​ൾ, ബു​ക്ക്, പെ​ൻ, ച​പ്പ​ൽ, അ​ത്യാ​വ​ശ്യ വ​സ്ത്ര​ങ്ങ​ൾ മു​ത​ലാ​യ​വ) വാ​ങ്ങാ​നും 450 രൂ​പ ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നു ഉ​പ​യോ​ഗി​ക്കാ​നും അ​നു​വാ​ദ​മു​ണ്ട്.
ജ​യി​ലി​ൽ ജോ​ലി​ചെ​യ്തു ല​ഭി​ക്കു​ന്ന വേ​ത​ന​ത്തി​ൽ (ദി​വ​സം 127 രൂ​പ മു​ത​ൽ 200 വ​രെ) നി​ന്നും അ​ല്ലെ​ങ്കി​ൽ ജ​യി​ലി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ കൊ​ണ്ടു​വ​ന്ന പൈ​സ​യി​ൽ​നി​ന്നോ ഇ​ക്കാ​ര്യ​ത്തി​നു ചെ​ല​വ​ഴി​ക്കാം. ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും മ​ണി​യോ​ർഡ​റാ​യും ത​ട​വു​കാ​രു​ടെ ജ​യി​ൽ അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തു​ന്നു​ണ്ടെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.