കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള വോ​ട്ടിം​ഗ്: മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ
Saturday, November 28, 2020 12:33 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈനി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കും. ഇ​വ​രെ സ്പെ​ഷ​ൽ വോ​ട്ടേ​ഴ്സാ​യി പ​രി​ഗ​ണി​ച്ചാ​ണ് വോ​ട്ടിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കു​ക.
ഇ​വ​ർ​ക്കാ​യി സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ (എ​സ് പി​ബി) ത​യാ​റാ​ക്കും. ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്പെ​ഷ​ൽ വോ​ട്ട​ർ​മാ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ക. ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സ​മാ​യ ഡി​സം​ബ​ർ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വോ​ട്ട​ർ​മാ​രാ​യ രോ​ഗി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കും.
ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ഡി​സം​ബ​ർ ഒ​ന്പ​തു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ​യോ ക്വ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ​യോ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ ഈ ​കാ​ല​യ​ള​വി​ൽ നെ​ഗ​റ്റീ​വാ​യാ​ലും നേ​രി​ട്ടു​ള്ള വോ​ട്ടിം​ഗ് അ​നു​വ​ദി​ക്കി​ല്ല. ഇ​വ​ർ പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് ചെ​യ്യ​ണം.
ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. എ​ന്നാ​ൽ രോ​ഗി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ല.
ജി​ല്ല​യി​ൽ ഡി​സം​ബ​ർ പ​ത്തി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ലാ​ണ് വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക.
ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക്കാ​ർ ഉ​ണ്ടെ​ങ്കി​ൽ ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ 29ന് ​ത​യാ​റാ​ക്കാം. ഇ​ത് ഡി​സം​ബ​ർ ഏ​ഴു​വ​രെ പു​തു​ക്കാം. ഈ ​ജി​ല്ല​ക​ളി​ൽ ഡി​സം​ബ​ർ എ​ട്ടി​നാ​ണ് വോ​ട്ടെ​ടു​പ്പ്.