അ​ടി​പ്പാ​ത വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​ത് അ​പ​ക​ട​പ​ര​ന്പ​ര​ക​ൾ​ക്ക് വ​ഴി​വ​യ്ക്കുമെന്ന് ആശങ്ക
Saturday, November 28, 2020 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളോ ഇ​ല്ലാ​തെ ദേ​ശീ​യ​പാ​ത റോ​യ​ൽ ജം​ഗ്്ഷ​നി​ലെ അ​ടി​പ്പാ​ത വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​ത് അ​പ​ക​ട​പ​ര​ന്പ​ര​ക​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​വി​ടെ മേ​ല്പാ​ല നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സ​ർ​വീ​സ് റോ​ഡു​ക​ൾ വ​ഴി​യാ​ണ് ച​ങ്ങ​ല​ക്ക​ണ്ണി​പോ​ലെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

ഇ​തി​നി​ട​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ അ​ടി​പ്പാ​ത വ​ഴി​യും വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കു​ന്ന​ത്. അ​ടി​പ്പാ​ത ക​ട​ന്ന് ആ​യ​ക്കാ​ട്, പു​ളി​ങ്കൂ​ട്ടം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ര​ണ്ട് സ​ർ​വീ​സ് റോ​ഡു​ക​ൾ മു​റി​ച്ചു​ക​ട​ക്ക​ണം. ഇ​തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ​യു​ണ്ടാ​കു​ന്നു​ണ്ട്.

പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടി​പ്പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നാ​കാ​ത്ത​തും അ​പ​ക​ടം കൂ​ട്ടും. ഹം​ബ് ക​ട​ന്നു​വേ​ഗ​ത്തി​ലാ​ണ് ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത്. റോ​ഡു​ക​ളെ​ല്ലാം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​ണ്.

വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ത്ത​വി​ധം പൊ​ടി​നി​റ​യും. റോ​യ​ൽ ജം​ഗ്ഷ​നി​ലെ ചെ​റി​യ അ​ടി​പ്പാ​ത അ​ട​ച്ച് ക​ഐ​സ്ആ​ർ​ടി​സി വ​ഴി​യി​ലെ വ​ലി​യ അ​ടി​പ്പാ​ത​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

നൂ​റു​മീ​റ്റ​ർ ചു​റ്റി​വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ചെ​റി​യ അ​ടി​പ്പാ​ത വ​ഴി വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് സൗ​ക​ര്യ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കാ​ൻ വാ​ഹ​ന​ത്തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലെ​ങ്കി​ലും ഹോം​ഗാ​ർ​ഡി​നെ​യോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.