ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രിച്ചു
Friday, November 27, 2020 10:49 PM IST
പ​ട്ടാ​ന്പി: ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ൽ ക​രി​ന്പു​ള്ളി ഇ​റ​ക്ക​ത്തി​ൽ ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ഓ​ട്ടോ​റി​ക്ഷാ യാ​ത്ര​ക്കാ​രാ​യ ചൂ​ര​ക്കോ​ട് പ​റ​ക്കു​ന്ന​ത്ത് സു​രേ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ സ​ജി​മോ​ൾ (52), കാ​ര​ക്കാ​ട്ടു​പ​റ​ന്പി​ൽ രാ​ജ​ഗോ​പാ​ൽ (63) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഓ​ട്ടോ​ഡ്രൈ​വ​ർ കി​ഴാ​യൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദ്, മ​റ്റൊ​രു യാ​ത്ര​ക്കാ​രി പ്രി​യ​ങ്ക എ​ന്നി​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.45 നാ​യി​രു​ന്നു അ​പ​ക​ടം.

നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്നു വെ​ട്ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​തി​രെ വ​ന്ന സ്വ​കാ​ര്യ​ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടാ​ന്പി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.