ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തി
Friday, November 27, 2020 12:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളേ​യും ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള​ത്തെ ര​ക്ഷി​ക്കു​ക,വി​ക​സ​നം സം​ര​ക്ഷി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തി. ജി​ല്ല​യി​ലെ 96 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കൂ​ട്ടാ​യ്മ ന​ട​ന്ന​ത്.​
മ​ണ്ണാ​ർ​ക്കാ​ട് വ​ട​ക്കു​മ​ണ്ണ​ത്ത് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി യു.​ടി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ​പി ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
എ​ൽ​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന കൂ​ട്ടാ​യ്മ സി​പി​എം ഏ​രി​യാ സെ​ന്‍റ​ർ അം​ഗം എം.​വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സി​പി​എം ഏ​രി​യാ ക​മ്മ​റ്റി​യം​ഗം കെ.​എ.​വി​ശ്വ​നാ​ഥ​ൻ മാ​സ്റ്റ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​മ​ണി​ക​ണ്ഠ​ൻ,പി.​ചി​ന്ന​ക്കു​ട്ട​ൻ,നി​സാ​ർ മു​ഹ​മ്മ​ദ്, എ.​രാ​ജ​ഗോ​പാ​ൽ, കെ.​രാ​മ​ൻ​കു​ട്ടി, വി.​കെ.​ശം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​അ​ല​ന​ല്ലൂ​ർ ടൗ​ണി​ൽ സി​പി​എം ഏ​രി​യാ​ക​മ്മി​റ്റി അം​ഗം കെ.​എ.​സു​ദ​ർ​ശ​ന കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ.​ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. അ​ബ്ദു​ൾ റ​ഫീ​ക്ക് ,രാ​ധ ടീ​ച്ച​ർ ,പി.​മു​സ്ത​ഫ, വി.​അ​ബ്ദു​ൾ സ​ലിം ,ശ്രീ​ജ പു​ത്ത​ൻ​വീ​ട്ടി​ൽ ,ടോ​മി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.